Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:19 am

Menu

Published on October 23, 2013 at 10:44 am

ഉള്ളിവില കുതിക്കുന്നത് നൂറിലേക്ക്;പ്രതിരോധിക്കാനാകാതെ കേന്ദ്രം

onion-is-inching-towards-rs-100-a-kg

ദില്ലി: ഉത്സവ സീസണ്‍ അടുക്കുന്നതോടെ ഉള്ളിവില കുത്തനെ കുതിച്ചുയരുന്നു. കിലോയ്ക്ക് നൂറു രൂപയോളമാണ് ഇപ്പോഴത്തെ വില. ആവശ്യത്തിനനുസരിച്ച് ഉള്ളി ലഭിക്കാത്തതുകൊണ്ടാണ് വില കുത്തനെ കുതിച്ചുയരുന്നത്. ചൈനയില്‍ നിന്നും ഈജിപ്തില്‍ നിന്നും ഇറക്കുമതി ചെയ്ത് വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വില നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ- ഭക്ഷ്യമന്ത്രി കെവി തോമസ് അറിയിച്ചു. ഉള്ളി വില കുതിച്ചുയരുന്നു കനത്ത മഴയാണ് ഉള്ളികൃഷിയെ പ്രതികൂലമായി ബാധിച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ഉത്പാദനത്തിലാണ് ഗണ്യമായ കുറവുണ്ടായിട്ടുള്ളത്. ദില്ലിയില്‍ കിലോയ്ക്ക് 90 രൂപയാണ് വില. ഭോപ്പാലിലും ചാണ്ഡീഗഡിയും 80 രൂപയിലെത്തിയിട്ടുണ്ട്. അതേ സമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വില 60നും 70നും ഇടയിലാണ്. ഒരാഴ്ച കൊണ്ട് ഉള്ളിവിലയില്‍ 40 രൂപയുടെ വര്‍ധനവാണുണ്ടായിട്ടുള്ളത്. ദില്ലി നിയമസഭാതിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ ഉള്ളിവില നിയന്ത്രിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നുറപ്പാണ്. ഉള്ളിയുടെ കയറ്റുമതിയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News