Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 6:45 pm

Menu

Published on January 18, 2016 at 12:54 pm

സവാള കൊണ്ടും സൗന്ദര്യ സംരക്ഷണം

onion-paste-facial-fair-skin-2

ഉള്ളി പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. ഇരുണ്ട നിറമുള്ള ആളുകള്‍ക്ക് ഇത് വീട്ടില്‍ തന്നെ ചെയ്യാവുന്ന ഫലപ്രദമായ സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗമാണ്. ഉള്ളിനീരും ഉള്ളി പേസ്റ്റും ചര്‍മ്മത്തിന് നിറം നല്കാന്‍ സഹായിക്കും. ഉള്ളിയുടെ നീര് മാസത്തില്‍ രണ്ട് തവണ മുഖത്ത് പുരട്ടുന്നത് നല്ല ഫലം നല്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ആദ്യം ഉള്ളിനീര് ചര്‍മ്മത്തില്‍ തേയ്ക്കണം. പതിനഞ്ച് മിനുട്ടിന് ശേഷം പേസ്റ്റ് തേയ്ക്കാം.ഇത് ഉണങ്ങുമ്പോള്‍ റോസ് വാട്ടറില്‍ മുക്കിയ കോട്ടണ്‍ ഉപയോഗിച്ച് മുഖം തുടയ്ക്കുക. ഉണങ്ങുമ്പോള്‍ ചൂടുവള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ മറ്റ് ചേരുവകളും ഇതില്‍ ചേര്‍ക്കാമെന്ന് വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നു

ഉള്ളീനീരും തേങ്ങാ വെള്ളവും
മുഖത്ത് ഉള്ളി നീര് കട്ടിയില്‍ തേയ്ക്കുക. 15 മിനുട്ടിന് ശേഷം മുഖം തേങ്ങാവെള്ളം ഉപയോഗിച്ച് കഴുകുക. തേങ്ങാവെള്ളം ഉള്ളിയിലെ ആസിഡ് ഘടകങ്ങളുമായി പ്രതിപ്രവര്‍‌ത്തിക്കുകയും അതുവഴി നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഉള്ളി നീരും റോസ് വാട്ടറും
ചര്‍മ്മത്തില്‍ ഉള്ളി നീര് തേച്ചതിന് ശേഷം മുഖം റോസ് വാട്ടര്‍ ഉപയോഗിച്ച് കഴുകുക. ഉള്ളിയുടെ നീര് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറക്കുകയും റോസ് വാട്ടര്‍ അവ ശുദ്ധീകരിച്ച് ചര്‍മ്മത്തിന് നിറം നല്കുകയും ചെയ്യും.

ഉള്ളി നീരും പാലും
തണുത്ത പാല്‍ ഉപയോഗിച്ച് മുഖം കഴുകിയ ശേഷം തുടച്ച് ഉണക്കുക. തുടര്‍ന്ന് മുഖത്ത് ഉള്ളി നീര് തേച്ച് ഉണങ്ങാന്‍ അനുവദിക്കുക. ഇത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കുകയും നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഉള്ളിനീരും സുഗന്ധലേപനങ്ങളും
ചര്‍മ്മത്തിന് ഭംഗി നല്കാന്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുക. ഒരാഴ്ചത്തേക്ക് ദിവസം രണ്ട് തവണ വീതം ഉള്ളി നീര് കൊണ്ട് മുഖം കഴുകുക. ഓരോ തവണയും മുഖം കഴുകിയ ശേഷം സുഗന്ധലേപനം ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക. ലാവെണ്ടര്‍ അല്ലെങ്കില്‍ ഒലിവ് ഓയില്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. കാരണം ഇവ കടുപ്പം കുറഞ്ഞതും ഏത് തരം ചര്‍മ്മത്തിനും അനുയോജ്യവുമാണ്.

ഉള്ളി നീരും ബദാം ഓയിലും
ഉള്ളി നീര് ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്ത ശേഷം ഉള്ളി പേസ്റ്റ് രൂപത്തിലാക്കിയത് കട്ടിയില്‍ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം ചൂടുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. 20 മിനുട്ട് കഴിഞ്ഞ് ബദാം ഓയില്‍ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക. ചര്‍മ്മം വരണ്ടതാണെങ്കില്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തെ മൃദുലവും മിനുസമുള്ളതുമാക്കും.

Loading...

Leave a Reply

Your email address will not be published.

More News