Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 22, 2025 10:41 pm

Menu

Published on May 29, 2014 at 11:33 am

നരേന്ദ്ര മോഡി നൽകിയ സമ്മാനത്തിന് നവാസ് ഷെരീഫിൻറെ മകൾ നന്ദി പറഞ്ഞു

pakistan-pm-nawaz-sharifs-daughter-thanks-indian-pm-narendra-modi-for-his-gift-for-her-grandmother

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി നൽകിയ സമ്മാനത്തിന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം ഷെരീഫ് നന്ദി പറഞ്ഞു. നവാസ് ഷെരീഫിൻറെ അമ്മയ്ക്ക് മോഡി ഒരു ഷാൾ സമ്മാനമായി നൽകിയിരുന്നു.ഇതിനാണ് മറിയം ഷെരീഫ് നരേന്ദ്ര മോഡിക്ക് നന്ദി അറിയിച്ചത്.ഷാളിൻറെ ഫോട്ടോ അടക്കമാണ് മറിയം ഷെരീഫ് ട്വീറ്റ് ചെയ്തിരിക്കുന്നത്. മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം പാക്കിസ്ഥാനിൽ തിരിച്ചെത്തിയ നവാസ് മോഡിയുടെ സമ്മാനം അമ്മയ്ക്ക് നൽകിയിരുന്നു.നവാസ് ഷെരീഫിന് മാതാവുമായുള്ള ബന്ധത്തെക്കുറിച്ച് മോഡി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.എത്രതിരക്കുണ്ടെങ്കിലും ആഴ്ച്ചയില്‍ ഒരു ദിവസം നവാസ് അമ്മയെ കാണാനെത്താറുണ്ട്. ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ ഷെരീഫ് രണ്ടു ദിവസത്തിനു ശേഷമാണ് പാക്കിസ്ഥാനിൽ തിരിച്ചെത്തിയത്.ഈ ദിവസത്തിനിടയ്ക്ക് മോഡിയുമായി ഷെരീഫ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News