Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:57 am

Menu

Published on October 30, 2013 at 1:02 pm

നായയ്‌ക്കും എംബിഎ ബിരുദം!

pete-the-dog-earns-an-mba-from-american-university-of-london

ലണ്ടന്‍: ഒരു നായ വിചാരിച്ചാലും എംബിഎ ഡിഗ്രി സ്വന്തമാക്കാം!പീറ്റ്‌ എന്ന ബ്രിട്ടീഷ്‌ നായയാണ്‌ എം.ബി.എ ഡിഗ്രി നേടിയത്.ഡിഗ്രി നേടാന്‍ പീറ്റിന്‌ പക്ഷേ ബിബിസിയുടെ സഹായമുണ്ടായിരുന്നു.ഇതിലൂടെ ഒരു ബ്രിട്ടീഷ്‌ സര്‍വകലാശാലയുടെ കളളി വെളിച്ചത്താക്കുകയായിരുന്നു ചാനലിന്‍റെ ലക്ഷ്യം.ബി.ബി.സിയുടെ ന്യൂസ്‌ ടീമാണ്‌ പീറ്റിനുളള എം.ബി.എയുടെ അപേക്ഷ തയ്യാറാക്കി നല്‍കിയത്‌.36 വയസ്സുളള ഒരു മാനേജ്‌മെന്റ്‌ കണ്‍സള്‍ട്ടന്റ്‌ എന്ന വ്യാജേനയാണ്‌ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ലണ്ടന്‌ പീറ്റിൻറെ അപേക്ഷ അയച്ചത്‌.15 വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ വിദൂരവിദ്യാഭ്യാസ രംഗത്തെ കിടിലന്‍ ആണെന്ന് പരസ്യം നല്‍കുന്ന സര്‍വകലാശാല തങ്ങള്‍ക്ക്‌ വിദേശരാജ്യങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികളുണ്ടെന്നും പരസ്യത്തില്‍ അവകാശപ്പെടുന്നുണ്ട്.പീറ്റിൻറെ അപേക്ഷയ്‌ക്ക് മറുപടിയായി 7,278 ഡോളര്‍ ഫീസ്‌ അടയ്‌ക്കാനാണ്‌ സര്‍വകലാശാല ആവശ്യപ്പെട്ടത്‌.ഫോട്ടോയോ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളോ അവയുടെ പകര്‍പ്പുകളോ സര്‍വകലാശാലക്ക് നല്‍കിയിരുന്നില്ല സത്യത്തില്‍ അവരത് ആവശ്യപ്പെട്ടുമില്ല.പീറ്റിന്‌ വേണ്ടത്ര പ്രവൃത്തിപരിചയമുളളതുകൊണ്ട്‌ കോഴ്‌സുകള്‍ ഒന്നും ചെയ്യാതെ തന്നെ ഡിഗ്രി നല്‍കാമെന്ന്‌ ഈ വ്യാജ സര്‍വകലാശാല അറിയിക്കുകയായിരുന്നു.അങ്ങനെ ഫീസടച്ച്‌ നായ എം.ബി.എ ഡിഗ്രി സ്വന്തമാക്കുകയും ചെയ്തു.
ബ്രിട്ടണില്‍ ഇത്തരത്തില്‍ 350 ല്‍ അധികം അംഗീകാരമില്ലാത്ത സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ കണക്കാക്കുന്നത്. നിരവധിപേരാണ് ഇവരുടെ പരസ്യത്തില്‍ മയങ്ങി വഞ്ചിതരാവുന്നത്.

Loading...

Leave a Reply

Your email address will not be published.

More News