Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:22 pm

Menu

Published on April 25, 2013 at 4:51 am

എല്ലാവര്‍ക്കും പ്ളസ് വണ്‍ പ്രവേശം ഉറപ്പാക്കും -മന്ത്രി

plus-one-to-all

തിരുവനന്തപുരം: ഈ വര്‍ഷം പത്താംതരത്തില്‍നിന്ന് ഉപരിപഠന യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ളസ് വണ്‍ പ്രവേശം ഉറപ്പാക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. പ്രവേശം പൂര്‍ത്തിയാകുംമുമ്പുതന്നെ ഇതിന് നടപടികളെടുക്കും. എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞവര്‍ഷവും മുഴുവന്‍പേര്‍ക്കും പ്രവേശം നല്‍കിയിരുന്നു. ഇതിനായി കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചു. ഇതടക്കം ഇത്തവണ 3.35 ലക്ഷം സീറ്റ് പ്ളസ് വണ്ണിനുണ്ട്. ഇത്തവണ കൂടുതല്‍ കുട്ടികള്‍ വിജയിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം പ്രവേശം ഉറപ്പാക്കും. സി.ബി.എസ്.ഇ വിദ്യാര്‍ഥികളില്‍ ബോര്‍ഡ് പരീക്ഷ എഴുതിയവര്‍ക്ക് മാത്രമേ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ പ്രവേശംനല്‍കൂ. ബോര്‍ഡ് പരീക്ഷ എഴുതിയതായി രക്ഷാകര്‍ത്താക്കള്‍ സത്യവാങ്മൂലം നല്‍കണം. ഇത് പരിശോധിച്ച് പരീക്ഷ എഴുതിയത് ഉറപ്പാക്കും. സ്കൂള്‍തല പരീക്ഷ എഴുതിയവരെ അവസാനഘട്ടത്തില്‍ ഒഴിവുവരുന്ന സീറ്റുകളിലേക്ക് പരിഗണിക്കും. വിഭിന്നശേഷിയുള്ള വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ പരീക്ഷ എഴുതിയവരുടെ എണ്ണം വര്‍ധിച്ചത് സംബന്ധിച്ച പരാതി അന്വേഷിക്കും. ഈ വിഭാഗത്തില്‍ 90 ശതമാനത്തില്‍ അധികം മാര്‍ക്ക് നേടിയ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് വീണ്ടും പരിശോധിക്കും. കുട്ടികളറിയാതെ ചില സ്കൂള്‍ മാനേജ്മെന്‍റുകള്‍തന്നെ അപേക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇത്തരം വിഷയങ്ങള്‍ വിശദമായി പരിശോധിക്കും. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പരീക്ഷ എഴുതിയവര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകും. ഫലപ്രഖ്യാപനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് അധ്യാപക സംഘടനകള്‍ സര്‍ക്കാറിനെ അറിയിച്ചിട്ടില്ല. അവര്‍ പങ്കെടുക്കേണ്ട കാര്യമില്ല. എങ്കിലും വരാറുണ്ട്. ലീവ് സറണ്ടര്‍ മറ്റ് വിഭാഗങ്ങള്‍ക്ക് കിട്ടുന്നതിനേക്കാള്‍ കൂടുതലുള്ളതിനാലാണ് അത് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എന്തെങ്കിലും ഉറപ്പ് നല്‍കിയതായി തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു

Loading...

Leave a Reply

Your email address will not be published.

More News