Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:49 pm

Menu

Published on July 30, 2013 at 10:28 am

പ്രധാനമന്ത്രിയെ ജനങ്ങള്‍ തിരഞ്ഞെടുക്കണം : ഹസാരെ

pm-has-to-be-selected-by-people-directly

രാജ്യത്തെ പ്രധാനമന്ത്രിയെ ജനങ്ങള്‍ നേരിട്ട് തന്നെ തിരഞ്ഞെടുക്കണമെന്നും അല്ലെങ്കില്‍ ജനങ്ങള്‍ക്ക് പ്രയോജനമൊന്നും ഉണ്ടാവില്ലെന്ന് പ്രമുഖ ഗാന്ധിയനും അഴിമതി വിരുദ്ധ സമര നായകനുമായ അണ്ണ ഹസാരെ പറഞ്ഞു.ഉത്തര്‍ പ്രദേശില്‍ ഹസാരെ നയിക്കുന്ന ജനതന്ത്ര യാത്രക്കിടെ സംസാരിക്കുകയായിരുന്നു ഹസാരെ.അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും താത്പര്യമില്ലെന്ന് അണ്ണ ഹസാരെ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങില്‍ നിന്ന് ഉറപ്പ് എഴുതി വാങ്ങിയെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ജന്‍ ലോക്പാല്‍ ബില്‍ പാസ്സാക്കിയിട്ടില്ലെന്നും ഹസാരെ പറഞ്ഞു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന നരേന്ദ്ര മോഡിക്കെതിരെയും ഹസാരെ ആക്ഷേപമുന്നയിച്ചു. ഇത്ര കാലമായിട്ടും ശക്തമായൊരു ലോകായുക്ത ബില്‍ പോലും മോഡിക്ക് ഗുജറാത്തില്‍ പാസാക്കാനായിട്ടില്ലെന്നും ഹസാരെ പറഞ്ഞു.സാധാരണക്കാരന് അഞ്ച് രൂപക്കും 12 രൂപക്കും ഭക്ഷണം കിട്ടുന്നുണ്ടെന്ന കേന്ദ്ര മന്ത്രിമാരുടെ പരാമര്‍ശത്തെ ഹസാരെ രൂക്ഷമായി വിമര്‍ശിച്ചു. മന്ത്രിമാരുടെ പ്രസ്താവന ക്രൂരമായ ഫലിതമാണെന്നാണ് ഹസാരെ പ്രതികരിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News