Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 8:37 pm

Menu

Published on October 30, 2013 at 12:41 pm

സിറിയ പോളിയോ ഭീതിയില്‍;10 കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചു

polio-outbreak-in-syria-sickens-10-children-babies

ദമാസ്‌കസ്:ആഭ്യന്തര കലാപം നടക്കുന്ന സിറിയയില്‍ പോളിയോ ബാധിക്കുന്നതായി ലോകാരോഗ്യ സംഘടന.പതിനാലു വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ സിറിയയില്‍ പോളിയോ ബാധ കണ്ടെത്തുന്നത്‌.ഇതുവരെ 10കുട്ടികള്‍ക്ക്‌ പോളിയോ ബാധയുള്ളതായി സ്ഥിരീകരിച്ചു.വാക്‌സിനേഷന്‍ ശരിയായി നടക്കാത്തതുകൊണ്ടാണ്‌ വീണ്ടും രോഗബാധ ഉണ്ടായിരിക്കുന്നത്‌ എന്നാണ്‌ ലോകാരോഗ്യ സംഘടന പറയുന്നത്‌.14 വര്‍ഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് പോളിയോ കണ്ടെത്തുന്നത്.ആഭ്യന്തരയുദ്ധം കാരണം അഞ്ചു ലക്ഷത്തോളം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെന്ന് ലോകാരോഗ്യസംഘടന പറയുന്നു.പരിശോധനകള്‍ക്ക് വിധേയമായവരില്‍ കൂടുതലും നവജാത ശിശുക്കളും കുഞ്ഞുങ്ങളുമാണ്.2011 ല്‍ സിറിയയില്‍ ആഭ്യന്തര കലാപം ആരംഭിക്കുന്നതിന് മുന്‍പ് 95 ശതമാനം കുട്ടികള്‍ക്കും പോളിയോ കുത്തിവെപ്പ് എടുത്തിരുന്നു.
ദയാര്‍ അല്‍ സൌറിലെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നായിരിക്കാം രോഗം പൊട്ടിപുറപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടന സംശയിക്കുന്നു.ദയാര്‍ അല്‍ സൌറില്‍ മാത്രം അഞ്ചു വയസില്‍ താഴെ പ്രായമുള്ള ഒരു ലക്ഷത്തോളം കുട്ടികളില്‍ പോളിയോ ഭീഷണിയുണ്ട്.പ്രദേശത്ത് പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News