Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: കന്നഡ സീരിയല്‍ നടിയായ ശ്രുതിയായ സുഹൃത്തിന്റെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.സുഹൃത്തിന്റെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ശ്രുതിയെ കണ്ടെത്തിയത്. കച്ചോഹള്ളിക്ക് സമീപത്തെ മദനയാകനഹളളിയിലെ വീട്ടിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രുതിയും ശ്രീകാന്തും ദീര്‍ഘ നാളായി സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ശ്രീകാന്തിന്റെ വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ശ്രുതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.മുറികളിലൊന്നില്‍ വിശ്രമിച്ചിരുന്ന ശ്രുതി ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് ശ്രീകാന്ത് നടത്തിയ പരിശോധനയിലാണ് ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രുതിയുടെ മരണത്തില്‍ ശ്രീകാന്തിന് പങ്കുണ്ടെന്ന് ഭര്‍ത്താവ് ആരോപിച്ചു.ഉമേഷ് നല്കിയ പരാതിയുടെ ടിസ്ഥാനത്തില്‍ ശ്രീകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവനു മത്തു ഷരവാണി എന്ന ടി വി സീരിയലിലൂടെ കന്നഡ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രുതി.
Leave a Reply