Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 11:53 am

Menu

Published on August 30, 2016 at 11:16 am

മുടി കൊഴിച്ചിലും നരയും തടയാന്‍ ഉരുളക്കിഴങ്ങ്

potato-beauty-tips-for-any-hair-problem

ഇന്നത്തെ കാലത്ത് മിക്കവാറും അനുഭവിക്കുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് മുടികൊഴിച്ചിൽ.കുട്ടികള്‍ മുതല്‍ ആരംഭിയ്ക്കുന്നതാണ് മുടികൊഴിച്ചിൽ . എന്തൊക്കെ ചെയ്തിട്ടും എത്രയൊക്കെ ചികിത്സിച്ചിട്ടും മുടികൊഴിയുന്നത് ചെറുക്കാന്‍ നമുക്ക് കഴിയുന്നില്ല.എന്നാൽ ഇനി ഈ പ്രശ്നമോർത്ത് ടെൻഷനടിക്കേണ്ട.മുടിയുടെ എല്ലാപ്രശ്നങ്ങൾക്കുമുള്ള പരിഹാരം നിങ്ങളുടെ വീട്ടിൽ തന്നെ ഉണ്ട്.മറ്റൊന്നുമല്ല നമ്മുടെ ഉരുളക്കിഴങ്ങ്.കറികളില്‍ ചേര്‍ക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും ഉരുളക്കിഴങ്ങിനു വളരെ വലിയ സ്ഥാനമാണുള്ളത്. ഉരുളക്കിഴങ്ങു കൊണ്ടുള്ള ചില നാടന്‍ പ്രയോഗങ്ങള്‍ പരീക്ഷിക്കാം,…

ഒരു ഉരുളക്കിഴങ്ങെടുത്ത്‌ നന്നായി ചതച്ച്‌ നീരെടുക്കുക. ഇതൊരു പാത്രത്തിലെടുത്ത്‌ അതില്‍ ഒരുമുട്ട, തൈര്‌ എന്നിവ ചേര്‍ത്ത്‌ നന്നായി ഇളക്കുക. ഇത്‌ മുടിയിഴകളിലും രോമകൂപങ്ങളിലും പുരട്ടുക. 20 മിനിറ്റിന്‌ ശേഷം ഇളംചൂട്‌ വെള്ളമോ സാധാരണ ഷാംപൂവോ ഉപയോഗിച്ച്‌ തല നന്നായി കഴുകുക. മികച്ച ഫലം ലഭിക്കാന്‍ കുറഞ്ഞത്‌ 20 ദിവസത്തിലൊരിക്കല്‍ ഇത്‌ ചെയ്യുക. ഇത്‌ മുടിയുടെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കും.

ഉരുളക്കിഴങ്ങിന്റെ തൊലി ചുരണ്ടിയെടുക്കുക. ഒരു പാത്രത്തില്‍ ആവശ്യത്തിന്‌ വെള്ളമെടുത്ത്‌ അതില്‍ ഈ തൊലിയിട്ട്‌ തിളപ്പിക്കുക. 20 മിനിറ്റ്‌ തിളപ്പിച്ചതിന്‌ ശേഷം വെള്ളം വാര്‍ത്തെടുത്ത്‌ ഗ്ലാസിലോ പാത്രത്തിലോ സൂക്ഷിക്കുക. മുടി സാധാരണ ഷാംപൂ ഉപയോഗിച്ച്‌ കഴുകിയതിന്‌ ശേഷം ഈ വെള്ളം തേച്ചുപിടിപ്പിക്കുക. മുടിക്ക്‌ സ്വാഭാവികമായ കറുപ്പുനിറം നല്‍കാന്‍ ഇതിന്‌ കഴിയും. ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ഇത്‌ ചെയ്യേണ്ടതാണ്‌. നരയ്‌ക്കുള്ള പ്രകൃതിദത്ത ചികിത്സയാണിത്‌.

മുടി കൊഴിച്ചില്‍ നിങ്ങളെ അലട്ടുന്നുണ്ടോ? ഇതിന്‌ വീട്ടില്‍ തന്നെ പരിഹാരം കാണാന്‍ കഴിയും. 3 ടീസ്‌പൂണ്‍ ഉരുളക്കിഴങ്ങ്‌ നീര്‌, 3 ടീസ്‌പൂണ്‍ കറ്റാര്‍വാഴ നീര്‌, 2 ടീസ്‌പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത്‌ മുടിയിഴകളില്‍ പുരട്ടുക. രണ്ട്‌ മണിക്കൂറിന്‌ ശേഷം സാധാരണ ഷാംപൂ ഉപയോഗിച്ച്‌ കഴുകി കളയുക. മികച്ച ഫലത്തിന്‌ ആഴ്‌ചയില്‍ രണ്ട്‌ തവണയെങ്കിലും ഇത്‌ ചെയ്യുക

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News