Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 3:37 am

Menu

Published on November 1, 2016 at 10:25 am

അയല്‍പക്കക്കാരിയുടെ ഫോണില്‍നിന്ന് പതിനഞ്ചുകാരി ‘ഐ ലവ് യു’ മെസേജ് അയച്ചു, തുടര്‍ന്ന് നാട്ടുകാരായ 7 പേര്‍ക്ക് പരിക്ക്, 11 പേര്‍ അറസ്റ്റില്‍, 14 പേര്‍ക്കെതിരെ പോലീസ് കേസ്

prank-message-by-a-15-year-old-leads-to-group-clash-in-tamil-nadu

വില്ലുപുരം:തമിഴ്‌നാട്ടിലെ പതിനഞ്ചുവയസുകാരിയായ പെണ്‍കുട്ടി ചെയ്ത ഒരു വികൃതി, പക്ഷെ വികൃതിയുടെ അവസാനം നാട്ടുകാര്‍ തമ്മില്‍ കൂട്ടയിടിയും പോലീസ് കേസും. തമിഴ്‌നാട്ടിലെ കീഴ്പുതുപ്പാട്ടു എന്ന സ്ഥലത്താണ് രസകരവും ഭയാനകവുമായ സംഭവം നടന്നത്.രാജവേണി എന്ന നാല്‍പ്പതു വയസുകാരിയായ യുവതിയുടെ വീട്ടില്‍ അയക്കാരിയായ പതിനഞ്ചു വയസുകാരി സ്ഥിരം സന്ദര്‍ശകയായിരുന്നു. വീട്ടിലെത്തിയാല്‍ സ്ഥിരം രാജവേണിയുടെ മൊബൈലില്‍ ഗെയിം കളിക്കുകയായാണ് പെണ്‍കുട്ടിയുടെ രീതി. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച രാജവേണി അറിയാതെ പെണ്‍കുട്ടി ചെറിയൊരു കുസൃതി കാണിച്ചു, തന്റെ ബന്ധുവായ ഗോപിനാഥ് (20 ) നു പെണ്‍കുട്ടി ഐ ലവ് യു എന്നൊരു മെസ്സേജ അയച്ചു.

മനസ്സില്‍ ലഡു പൊട്ടിയ ഗോപിനാഥ് നമ്പറിലേക്കു തിരിച്ചു വിളിച്ചു. ഫോണ്‍ വന്നതും രാജവേണി ഫോണെടുത്തു സംസാരിച്ചപ്പോള്‍, താനര്‍ക്കും മെസ്സേജ് അയച്ചിട്ടില്ലെന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. എന്നാല്‍ ഗോപിനാഥ് വിട്ടില്ല തുടരെ ഇയാള്‍ രാജവേണിയെ വിളിച്ചു, അവസാനം രാജവേണി ഗോപിനാഥിനോട് രൂക്ഷമായി തന്നെ മറുപടി നല്‍കി. ശേഷം തന്റെ ബന്ധുവായ അയ്യപ്പനോട് സംഭവം വിവരിച്ചു. അയ്യപ്പന്‍ തന്റെ നാല് സുഹൃത്തുക്കളെയും കൂട്ടി മുന്നിയന്‍പെട്ടി എന്ന സ്ഥലത്ത് ഗോപിനാഥിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. തിരികെ വരുന്നതിനിടയില്‍ ഗോപിനാഥ് തന്റെ സുഹൃത്തുക്കളെയും കൂട്ടി അയ്യപ്പനെയും സംഘത്തെയും ക്രൂരമായി മര്‍ദ്ദിച്ചു. കല്ലുകള്‍ കൊണ്ടും വടികൊണ്ടുമുള്ള ആക്രമണത്തില്‍ സാരമായി പരിക്കേറ്റ അയ്യപ്പനെ പോണ്ടിച്ചേരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അഡ്മിറ്റ് ചെയ്തു.

സംഭവം വാര്‍ത്തയായതോടെ കീഴ്പുതുപ്പാട്ടിലെ പാത്തോളമടങ്ങുന്ന നാട്ടുകാര്‍ ചേര്‍ന്ന് മുന്നിയാന്‍പെട്ടിയിലെത്തി ഗോപിനാഥിനെ കണക്കിന് പെരുമാറി. അതിനിടയില്‍ ഇരു ഗ്രാമത്തിലെയും ആളുകള്‍ ചേരിയായി തിരിഞ്ഞ് കൂട്ടയിടി നടക്കുകയായിരുന്നു. അതിനിടയില്‍ സംഭവമറിഞ്ഞെത്തിയ കോട്ടകുപ്പം പോലീസ് സ്ഥിതി നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുപേര്‍ക്ക് സാരമായി പരിക്കേറ്റു, പതിനൊന്നു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. കോട്ടകുപ്പം പോലീസ് സംഭവത്തില്‍ പതിനാലുപേര്‍ക്കെതിരെ കേസും എടുത്തു. ഇതെല്ലം നടക്കുമ്പോള്‍ പതിനഞ്ചു വയസുകാരിയും രാജവേണിയും വീട്ടില്‍ തന്നെ, ചോദിയ്ക്കാന്‍ പോയ അയ്യപ്പനും മെസ്സേജ് കിട്ടിയ ഗോപിനാഥുള്‍പ്പെടെ ആശുപത്രിയിലും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News