Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 6, 2026 2:43 pm

Menu

Published on December 21, 2013 at 10:51 am

ശിശു ഉല്‍പ്പാദനകേന്ദ്രം : നൈജീരിയന്‍ ബേബി ഫാക്ടറിയിലെ 32 ഗര്‍ഭിണികളെ മോചിപ്പിച്ചു

pregnant-girls-freed-in-nigeria-baby-factor

ലാഗോസ് : കുട്ടികളെ വാണിജ്യാടിസ്‌ഥാനത്തില്‍ കടത്താനായി വീട്ടില്‍ പാര്‍പ്പിച്ച്‌ പ്രസവിപ്പിക്കുന്ന ബേബി ഫാക്‌ടറിയിലെ 32 ഗര്‍ഭിണികളെ നൈജീരിയന്‍ പോലീസ്‌ ഇടപെട്ട്‌ മോചിപ്പിച്ചു.നവജാതശിശുക്കളെ ഉണ്ടാക്കാനും അവരെ വില്‍പ്പന നടത്താനും വേണ്ടി വിവിധ ഘട്ടത്തിലുള്ള ഗര്‍ഭിണികളെ പാര്‍പ്പിച്ചിരുന്ന കേന്ദ്രത്തിലാണ്‌ പോലീസ്‌ റെയ്‌ഡ് നടത്തിയത്‌.കെട്ടിടത്തിന്റെ ഉടമ മനുഷ്യക്കടത്ത്‌ സംഘത്തിന്റെ ഭാഗമാണോ എന്ന്‌ പോലീസ്‌ സംശയിക്കുന്നുണ്ട്‌.സ്വതന്ത്രമാക്കിയ ഗര്‍ഭിണികളില്‍ ഭൂരിഭാഗവും 15 നും ഇടയിലും പ്രായക്കാരാണ്‌.ഗര്‍ഭാവസ്‌ഥയുടെ വിവിധ ഘട്ടത്തില്‍ നില്‍ക്കുന്നവരാണ്‌ ഇവര്‍. ഇവരെ ഇവിടെ പാര്‍പ്പിച്ച കെട്ടിടം ഉടമ മനുഷ്യക്കടത്ത്‌ സംഘത്തിന്റെ ഇടനിലക്കാരനാണോ എന്ന്‌ പോലീസ്‌ സംശയിക്കുന്നുണ്ട്‌.ഉമുവാഹിയയുടെ തലസ്‌ഥാനമായ അബിയയിലാണ്‌ പുതിയ ബേബി ഫാക്‌ടറി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌.അതേസമയം ഇത്തരം മനുഷ്യക്കടത്തിന്റെ കേന്ദ്രമാണ്‌ വടക്ക്‌ കിഴക്കന്‍ നൈജീരിയ.കഴിഞ്ഞവര്‍ഷവും ഇത്തരത്തില്‍ അനേകം കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു.കൗമാര പ്രായക്കാരായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി നിര്‍ബ്ബന്ധിതമായി ഗര്‍ഭം ധരിപ്പിക്കപ്പെടുന്ന സാഹചര്യങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.അവിഹിത ഗര്‍ഭം ധരിക്കുന്ന യുവതികളെ അപമാനം ഭയന്ന്‌ മാറ്റിപ്പാര്‍പ്പിക്കുന്ന ഇത്തരം കേന്ദ്രങ്ങളാണ്‌ നവജാതശിശുക്കളുടെ ഉല്‍പ്പാദന കേന്ദ്രമായി മാറുന്നത്‌.കുട്ടികളെ വില്‍ക്കുന്നതിലൂടെ അമ്മമാര്‍ക്ക്‌ പണം ലഭിക്കുന്നു.പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ തുക ആണ്‍കുട്ടികളാണ്‌ ഉണ്ടാകുന്നതെങ്കില്‍ അമ്മമാര്‍ക്ക്‌ ലഭിക്കും.ദത്തെടുക്കല്‍ നിയമപരമാണെങ്കിലും തട്ടിപ്പും മയക്കുമരുന്നു കടത്തും കഴിഞ്ഞാല്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ നൈജീരിയയില്‍ മൂന്നാം സ്‌ഥാനം മനുഷ്യക്കടത്തിനാണ്‌.ആഫ്രിക്കയിലെ ഏറ്റവും വലിയ പെട്രോളിയം ഉല്‍പ്പാദകരാണെങ്കിലും രാജ്യത്ത്‌ ഇപ്പോഴും ദാരിദ്ര്യം കൊടികുത്തി വാഴുകയാണ്‌.170 മില്യണ്‍ ആള്‍ക്കാര്‍ക്ക്‌ ദിനംപ്രതി കിട്ടുന്നത്‌ ശരാശരി രണ്ട്‌ ഡോളറാണെന്നാണ്‌ കണക്കുകള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News