Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഷാജഹാന്‍പൂര്‍: ഗര്‍ഭസ്ഥ ശിശുവിന്റെ തല വേര്‍പെട്ട് ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം.യു.പിയിലെ ഷാജഹാന്‍പൂരിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. പ്രസവ സമയത്ത് കുട്ടിയുടെ തല വേര്‍പെട്ട് അത് ഗര്‍ഭപാത്രത്തില്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ശരീര ഭാഗം പുറത്തു വന്നു. ഇതേതുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ ബറേലിയിലെ ആശുപത്രിയിലേക്ക് മാറ്റി.
ബറേലി ആശുപത്രിയില്‍ എത്തിച്ച യുവതിയില്‍ ശസ്ത്രക്രിയ നടത്തി കുഞ്ഞിന്റെ തല പുറത്തെടുത്തു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഷാജഹാന്‍പൂരിലെ സദാര്‍ ബസാര്‍ സ്വദേശിയായ ഗീതാ ദേവി എന്ന യുവതിയാണ് മരണമടഞ്ഞത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണ കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
Leave a Reply