Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 12, 2026 7:28 pm

Menu

Published on June 18, 2014 at 1:09 pm

സച്ചിൻറെ മകനെ പ്രീതി സിൻറയുടെ പീഡന കേസിൽ പോലീസ് ചോദ്യം ചെയ്തേക്കും

preity-sinta-ness-wadia-case

മുംബൈ: ബോളിവുഡ് നടി പ്രീതി സിൻറ മുൻ കാമുകനായ നെസ് വാഡിയക്കെതിരെ കൊടുത്ത പീഡനക്കേസിൽ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുല്‍ക്കറുടെ മകൻ അർജുൻനെ പോലീസ് ചോദ്യം ചെയ്തേക്കും.നെസ് വാഡിയ പ്രീതിയെ അപമാനിച്ചെന്ന് പറഞ്ഞ സമയം സച്ചിൻറെ മകൻ അർജുൻ ഗാലറിയിലിരുന്ന് കളി കാണുന്നുണ്ടായിരുന്നുവെന്ന് പോലീസിൻറെ അന്വേഷണത്തിൽ കണ്ടെത്തി.ഇതിനെ തുടർന്നാണ്‌ സച്ചിൻറെ മകൻ അർജുൻൻറെ മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചത്.ഗാലറിയിൽ വെച്ച് ബഹളമുണ്ടാക്കിയ നെസ് വാഡിയയോട് ശല്ല്യമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട സച്ചിന്റെ മകനെയും വാഡിയ അസഭ്യം പറഞ്ഞിരുന്നു. ഇതിൻറെ വീഡിയോ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.എന്നാൽ അർജുന് പ്രായപൂർത്തിയാകാത്തതിനാൽ മൊഴിയെടുക്കണോ എന്ന സംശയവും പോലീസിനുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News