Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: യുവനടിയോട് മോശമായി പെരുമാറിയതിന് പ്രൊഡക്ഷന്‍ കണ്‍ട്രോളറെ ആറുമാസത്തേക്ക് പുറത്താക്കി. തൃശ്ശൂര്‍ സ്വദേശിയായ നടിയെ ഹോട്ടലിലേക്ക് വിളിക്കുകയും മോശമായരീതിയില്‍ പെരുമാറുകയും ചെയ്ത കോട്ടയം സ്വദേശിയായ പ്രൊഡക്ഷന്‍ കണ്‍ട്രോളറെയാണ് ഫെഫ്കയുടെ നിര്‍ദ്ദേശപ്രകാരം പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് യൂണിയന്‍ സസ്‌പെന്റ് ചെയ്തത്. സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന നടിയ്ക്ക് നല്ലൊരു വേഷം വാഗ്ദാനം ചെയ്താണ് ഹോട്ടലിലേക്ക് ക്ഷണിച്ചത്. തന്നോട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മോശമായി പെരുമാറിയ വിവരം നടി താരസംഘടനയായ അമ്മയില്‍ പരാതി നല്‍കി.താര സംഘടനയുടെ ഭാരവാഹിയും നടിയുടെ അടുത്ത സുഹൃത്തുമായ നടന്‍ വിഷയം ഏറ്റെടുത്ത് പരാതി ഫെഫ്കയ്ക്ക് കൈമാറിയതോടെയാണ് നടപടിക്ക് വഴിയൊരുങ്ങിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ഫെഫ്കയുടെ ആവശ്യം പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് യൂണിയനോട് അനുസരിക്കുകയായിരുന്നു.സമീപകാലത്തിറങ്ങിയ നിരവധി സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു ഈ യുവാവ്.
Leave a Reply