Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടെക്സാസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയായ ആഷ്ടണ്‍ റോബിന്‍സണിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഏറെ ചര്‍ച്ചയാകുന്നത്. വിദ്യാര്‍ഥിനി മാത്രമല്ല ഒരമ്മ കൂടിയാണ് ആഷ്ടണ്‍ റോബിന്‍സണ്‍.
തന്റെ പ്രൊഫസറുടെ ഏവരെയും അത്ഭിതപ്പെടുത്തിയ പ്രവൃത്തിയാണ് ആഷ്ടണ്‍ പങ്കുവെച്ചത്. ദിവസങ്ങള്‍ക്കു മുന്‍പ് കോളജിലെ പ്രധാനപ്പെട്ട ക്ലാസില്‍ പങ്കെടുക്കാന്‍ തനിക്കു സാധിക്കില്ലെന്നു പറഞ്ഞ് ആഷ്ടണ്‍ തന്റെ പ്രൊഫസറായ ഡോ.ഹെന്റി മുസോമയ്ക്ക് ഇ-മെയില്‍ അയച്ചു. തന്റെ കുഞ്ഞിനെ ഏല്‍പ്പിച്ച് പോരാന്‍ ഒരു ബേബി സിറ്ററെ കണ്ടെത്തിയില്ലെന്നും കുഞ്ഞിനെ ഒറ്റയ്ക്കിരുത്തി വരാന്‍ സാധിക്കില്ലെന്നതുമായിരുന്നു കാരണം.
എന്നാല്‍ കുഞ്ഞിനെയും എടുത്ത് ക്ലാസിലെത്താനായിരുന്നു പ്രൊഫസറുടെ മറുപടി. എന്നാല്‍ ക്ലാസിലെത്തിയ ശേഷം പ്രൊഫസര്‍ മുസോമ ചെയ്ത കാര്യം കണ്ട് പലരും ഞെട്ടി. കാരണം തന്റെ വിദ്യാര്‍ഥിയുടെ പഠനം സുഗമമാക്കാനായി അവളുടെ മകന്‍ എമ്മെറ്റിനെ വാങ്ങി ഒക്കത്തിരുത്തിയാണ് അദ്ദേഹം ക്ലാസെടുത്തത്.
ഇതിന്റെ ചിത്രവും വീഡിയോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലാകുകയായിരുന്നു. ഒരു സിംഗിള്‍ മദര്‍ ആയിരിക്കുക എന്നത് വളരെയധികം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാല്‍ ഡോ. ഹെന്റി മുസോമയെപ്പോലുള്ള വ്യക്തികള്‍ തന്നെപ്പോലുള്ളവര്‍ക്ക് ചില കാര്യങ്ങളെങ്കിലും കുറച്ച് എളുപ്പമാക്കുന്നുവെന്ന് ആഷ്ടണ്‍ പറയുന്നു.
Leave a Reply