Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാന്‍ ജുവാന്‍: യു എസിലെ പ്യൂര്‍ടോറിക്കയില്‍ പൊണ്ണത്തടിയന്‍മാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പിഴ ശിക്ഷ വരുന്നു. ആറുമാസത്തെ സമയ പരിധിക്കുള്ളില്‍ കുട്ടികളുടെ തടി കുറയാത്ത സാഹചര്യത്തില്‍ മാതാപിതാക്കള്‍ക്ക് 800 ഡോളര്‍ വരെ ശിക്ഷ വിധിക്കാവുന്ന നിയമമാണ് വരാന്‍ പോവുന്നത്. ഇതിനായുള്ള ബില്‍ സെനറ്റോ ഗില്‍ബര്‍ടോ റോഡ്രിഗസ് പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. കുട്ടികളുടെ ആരോഗ്യ ശീലങ്ങള്‍ മെച്ചപ്പെടുത്തുക, രക്ഷിതാക്കളെ അതിന് പ്രേരിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളാണ് നിയമത്തിനു പിന്നില്‍. ഈ നിയമപ്രകാരം, പൊണ്ണത്തടിയന്‍മാരായ കുട്ടികളുടെ വിവരം സ്‌കൂള്‍ അധ്യാപകര്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. പൊണ്ണത്തടിയുടെ സ്വഭാവം കണക്കിലെടുത്ത് അവര്‍ ആരോഗ്യ മന്ത്രാലയത്തിന് ഇക്കാര്യം അറിയിക്കണം. തുടര്‍ന്ന്, മന്ത്രാലയ ഉദ്യോഗസ്ഥര്‍ കുട്ടികളെ പരിശോധിക്കും. ആരോഗ്യ പരമായ കാരണങ്ങളാലാണോ തെറ്റായ ഭക്ഷണ ശീലങ്ങളാണോ പൊണ്ണത്തടിക്ക് കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തും. ഭക്ഷണക്രമീകരണവും വ്യായാമവും നടത്തി തടി കുറയ്ക്കുന്നതിന് ആറുമാസം രക്ഷിതാക്കള്‍ക്ക് നല്‍കും. ഉദ്യോഗസ്ഥര്‍ പ്രതിമാസ സന്ദര്‍ശനം നടത്തി ഇക്കാര്യം വിലയിരുത്തും. ആറു മാസത്തിനു ശേഷവും തടി കുറയാത്ത പക്ഷം, മാതാപിതാക്കള്‍ പിഴ നല്‍കേണ്ടി വരും.
Leave a Reply