Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:17 am

Menu

Published on August 16, 2014 at 11:37 am

ബലാത്സംഗത്തിന് പ്രതിയ്ക്ക് ശിക്ഷയായി 500 രൂപയും 25 കിലോ അരിയും

punishment-for-rape-is-rs-500-25-kg-rice

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക്  പ്രതി  നഷ്ടപരിഹാരമായി നൽകേണ്ടത് പ്രതിമാസം 500 രൂപയും 25 കിലോ അരിയും.ഛത്തീസ്ഗഡിലാണ് ഇത്തരത്തില്‍ ശിക്ഷ നല്‍കാന്‍ നാട്ടുകൂട്ടം ഉത്തരവ് ഇട്ടത്. ബലാത്സംഗം ചെയ്യപ്പെട്ടപ്പെട്ട പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞ രക്ഷിതാക്കള്‍ വിഷയം നാട്ടുകൂട്ടത്തില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് ഗ്രാമത്തലവനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.ഉത്തരവ് പ്രകാരമുള്ള കാര്യങ്ങള്‍ കൃത്യമായി പാലിക്കാതിരുന്നല്‍ കേസ് പോലീസിന് കൈമാറും. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് എല്ലാ മാസവും 500 രൂപയും 25 കിലോ അരിയും മുടക്കം കൂടാതെ വീട്ടില്‍ എത്തിച്ചു നല്‍കണം. അഞ്ച് മാസം മുമ്പാണ് പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. മൂന്ന് മാസം മുമ്പ് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇത് പരിഗണിച്ചാണ് ഇയാള്‍ക്ക് ഇത്തരത്തില്‍ ശിക്ഷ വിധിച്ചത്.ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ മണ്ഡലത്തിലാണ് ബലാത്സംഗത്തിന് ഇത്തരത്തില്‍ ഒരു ശിക്ഷ.ഉത്തരവിനെതിരെ വിവിധ സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ആളുകള്‍ക്ക് നിയമത്തോടുള്ള ഭയവും ബഹുമാനവും ഇതുവഴിപോകുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33