Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വര്‍ണ്ണവെറിയുടെയും വര്‍ണ്ണവിവേചനത്തിന്റെയും കഥകളും പലരുടെയും അനുഭവങ്ങളും നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ടാകും. ഇതൊക്കെ മനുഷ്യന്മാരുടെ ഇടയിലല്ലേയെന്ന് പറയുന്നതിനു മുന്‍പ് ഈ വീഡിയോ ഒന്ന് കാണണം.
മനുഷ്യര്‍ക്ക് മാത്രമല്ല യന്ത്രങ്ങള്‍ക്കും വര്‍ണവിവേചനമുണ്ടോയെന്ന് ചിലപ്പോള്‍ തോന്നിപ്പോകും. ഇക്കാര്യം വിശ്വസിക്കാനാകുമോ ?. വിശ്വസിക്കാന്‍ പ്രയാസമാണെങ്കില്‍ തെളിവിനായുള്ള വീഡിയോയാണിത്.
കൈകഴുകാനുള്ള ഓട്ടോമാറ്റിക്ക് ഹാന്‍ഡ് വാഷ് ഡിസ്പെന്‍സറിന്റെ വര്‍ണ്ണ വിവേചനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വെളുത്തനിറമുള്ള കൈയിലേക്ക് വീണ സോപ്പ് ഒരു കറുത്ത കൈയില്‍ ലഭിക്കാത്തതാണ് വീഡിയോയില്‍ കാണുന്നത്.
സംഭവത്തില്‍ കൗതുകം തോന്നിയ ആള്‍ ഇത് പലവട്ടം പരീക്ഷിച്ച് നോക്കുകയും അതിനുശേഷം വീഡിയോ എടുത്ത് ട്വീറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
വെളുത്ത നിറത്തിലുള്ള കൈ ഡിസ്‌പെന്‍സറിനു നേരെ നീളുകയും അതിലേക്ക് സോപ്പ് വീഴുകയും ചെയ്യുന്നു. തുടര്‍ന്ന് കറുത്ത നിറത്തിലുള്ള കൈ നീട്ടിയപ്പോള്‍ സോപ്പ് ലഭിച്ചില്ല. എന്നാല്‍ കൈ വെളുത്ത ടിഷ്യൂവില്‍ പൊതിഞ്ഞു നീട്ടിയപ്പോള്‍ സോപ്പ് വീഴുന്നതുമാണ് 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണുന്നത്.
2 ലക്ഷം ലൈക്കുകളും 1.4 ലക്ഷം റീട്വീറ്റുകളുമാണ് ഓഗസ്റ്റ് 16ന് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്.
If you have ever had a problem grasping the importance of diversity in tech and its impact on society, watch this video pic.twitter.com/ZJ1Je1C4NW
— Chukwuemeka Afigbo (@nke_ise) August 16, 2017
Leave a Reply