Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമിതമായ സെൽഫി ഭ്രമം ഇന്ന് ഏറെ അപകടങ്ങൾ വിളിച്ചുവരുത്താറുണ്ട്. സ്ഥലവും സന്ദർഭവും നോക്കാതെയുള്ള സെൽഫി എടുക്കൽമൂലം ഏറെ അപകടങ്ങൾ നാം നിത്യവും കാണുന്നുണ്ട്.
ഈ സാഹചര്യത്തിൽ സെല്‍ഫിയും അതിനെ ചുറ്റിപ്പറ്റിയുള്ള അപകടങ്ങളും വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി സെല്‍ഫി വേണ്ടെന്ന് റെയില്‍വേ. റെയില്‍വേ സ്‌റ്റേഷനുകളിലും പരിസരത്തും റെയില്‍ പാളങ്ങള്‍ക്ക് സമീപവുമൊക്കെ നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിന് റെയില്‍വേ ബോര്‍ഡ് നിരോധനമേര്‍പ്പെടുത്തി.
നിയമം ലംഘിക്കുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കും. ഈ നിയമം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തിലായെന്ന് അധികൃതര്‍ അറിയിച്ചു. സ്‌റ്റേഷനുകള്‍ മലിനമാക്കുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇത്തരം അപകടങ്ങൾ കുറയ്ക്കാനായി വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Leave a Reply