Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് റെയില്‍വെ സ്റ്റേഷനില്‍ ഓടിക്കിതച്ചെത്തുമ്പോള്‍ ട്രെയിന്‍ കാന്‍സല്‍ ചെയ്തെന്ന് അറിയുമ്പോളുള്ള അവസ്ഥ അനുഭവിച്ചവര്‍ക്കേ അറിയൂ. ഇന്ത്യന്‍ റെയില്‍വെ തീരുമാനിച്ചു. യാത്രക്കാരെ വെള്ളം കുടിപ്പിക്കുന്ന ഈ പരിപാടി റെയിൽ വേ എന്തായാലും ഇന്ത്യന്‍ റെയില്‍വെ തീരുമാനിച്ചു. ട്രെയിൻ റദ്ദായാൽ യാത്രക്കാർക്ക് എസ്.എം.എസ്. വഴി അയക്കുവാനുള്ള പുതിയ പദ്ധതിക്ക് റെയില്‍വെ മന്ത്രാലയം തുടക്കമിട്ടു.സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് പുതിയ സോഫ്റ്റ് വെയർ വികസിപ്പിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾനൽകുന്ന മൊബൈൽ ഫോൺ നമ്പരിലേക്കാകും അറിയിപ്പ് വരിക. ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഐ.ആർ.സി.ടി.സിയിൽ നൽകിയിട്ടുളള മൊബൈൽ നമ്പരിൽ എസ്.എം. എസ് അറിയിപ്പ് ലഭിക്കും.പുതിയ പരിഷ്ക്കാരം തിങ്കളാഴ്ച മുതൽ നടപ്പാകും.ആദ്യഘട്ടത്തിൽ ട്രെയിൻ യാത്ര പുറപ്പെടുന്ന സ്റ്റേഷനിൽ നിന്ന് കയറുന്ന യാത്രക്കാർക്ക് മാത്രമായിരിക്കും.പിന്നീട് ബുക്ക് ചെയ്ത എല്ലാവർക്കും ഇത് ലഭിക്കുന്ന സംവിധാനം നടപ്പാക്കും.
Leave a Reply