Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 6:43 pm

Menu

Published on July 6, 2017 at 5:16 pm

കട്ടള ഗോപാലനല്ല, ഈ കളളന്‍ തലമുടി ഗോപാലന്‍

rajasthan-scissorhands-panic-in-villages-after-ghost-chops-off-women-hair

ജോധ്പൂര്‍: പൊതുവെ വിലപിടിപ്പുള്ള സാധനങ്ങള്‍ അപഹരിക്കുന്നവരാണ് കള്ളന്മാര്‍. മോഷ്ടിക്കാന്‍ കയറിയാല്‍ സ്വര്‍ണമോ പണമോ ആയിരിക്കും ഇവരുടെ ലക്ഷ്യം. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തരായ കള്ളന്മാരെ കുറിച്ചും നമ്മളില്‍ പലരും കേട്ടുകാണും. എന്നാല്‍ ഇനി പറയാന്‍ പോകുന്ന പോലൊരു കള്ളനെ കുറിച്ച് നിങ്ങള്‍ കേള്‍ക്കാനിടയില്ല.

കാരണം ഈ കള്ളന്റെ ലക്ഷ്യം സ്വര്‍ണമോ പണമോ അല്ല, മറിച്ച് സ്ത്രീകളുടെ തലമുടിയാണ്. രാത്രി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും തലമുടി മുറിച്ചുകൊണ്ടുപോകുന്നതാണ് ഈ കള്ളന്‍ നടത്തുന്ന മോഷണം.

രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ ഫലോഡി ഗ്രാമത്തിലാണ് സംഭവം. പലരെയും മയക്കിയ ശേഷമാണ് മോഷണം നടത്തുന്നത്. എന്നാല്‍ ഇതിനെ ചുറ്റിപ്പറ്റി പ്രേതപ്രചരവണവും അരങ്ങേറുന്നുണ്ട്.

വീട്ടില്‍ നടന്ന തലമുടി മോഷണത്തെ കുറിച്ച് ആശുപത്രി ജീവനക്കാരനായ ലഖന്‍ പറയുന്നത് ഇങ്ങനെ- ഞാന്‍ രാത്രി ജോലിക്ക് പോയ സമയമാണ് വീട്ടില്‍ ഇങ്ങനൊരു സംഭവം നടന്നത്. കുടുംബാംഗങ്ങള്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കൂളറില്‍ നിന്ന് അസ്വഭാവിക ഗന്ധം വരികയും പിന്നാലെ എല്ലാവരും ബോധം കെടുകയും ചെയ്തു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ഉണര്‍ന്നപ്പോള്‍, വാതിലിന്റെ ചുവട്ടിലായി കുറച്ച് മുടി കിടക്കുന്നതു കണ്ടു. ഭാര്യയുടെ തലമുടിയുടെ ഒരുപിടി മുറിച്ചതായി ശ്രദ്ധയില്‍ പെട്ടു. രണ്ടു ദിവസത്തേക്ക് ജോലിക്ക് പോകാതെ ഞാന്‍ വീട്ടിലിരുന്നു. ഇതിനു പിന്നില്‍ പൈശാചിക ശക്തികളാണെന്നും അതിനാല്‍ പൂജ നടത്തിയെന്നും ലഖന്‍ പറഞ്ഞു.

ഇത്തരത്തില്‍ 12 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടന്നുവരികയാണ്. സംഭവങ്ങളില്‍ കൂടുതലും നടന്നിരിക്കുന്നത് വിദ്യാഭ്യാസം വളരെ കുറഞ്ഞയാളുകള്‍ വസിക്കുന്ന ഉള്‍പ്രദേശങ്ങളിലാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത പ്രചരിച്ചതോടെ അവസരം പ്രയോജനപ്പെടുത്തി സ്ഥലത്ത് ആള്‍ദൈവങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News