Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 11:06 pm

Menu

Published on March 22, 2017 at 6:04 pm

യന്തിരന്‍ 2.0 ന്റെ സെറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; ശങ്കര്‍ മാപ്പുപറഞ്ഞു

rajinikanth-2-0-shankar-apologises-photojournalists-attack

ചെന്നൈ: സംവിധായകന്‍ ശങ്കറിന്റെ ബ്രഹ്മാണ്ഡചിത്രം യന്തിരന്‍ 2.0 വിന്റെ സെറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ സെറ്റില്‍ പ്രതിഷേധം നടത്തുകയും ഷൂട്ടിങ് തടസ്സപ്പെടുത്തുകയും ചെയ്തു.

ഇന്ന് രാവിലെയായിരുന്നു സംഭവം. ഹിന്ദു ദിനപ്പത്രത്തിലെ രണ്ട് ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ക്കാണ് മര്‍ദ്ദനമേറ്റത്. മാധ്യമപ്രവര്‍ത്തകര്‍ ജോലിക്കുപോകുന്നതിനിടെയാണ് ഷൂട്ടിങ് നടക്കുന്നതുകാണുന്നത്. ആളുകളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു ഷൂട്ടിങ്. എന്നാല്‍ നിയമപ്രകാരം പൊതുനിരത്തില്‍ രാത്രി 11 മുതല്‍ വെളുപ്പിന് ആറുമണി വരെയെ ഷൂട്ടിങ് പാടൊള്ളൂ എന്നാണ് നിയമം.

ആളുകളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ ഷൂട്ടിങ് നടത്തരുതെന്ന് ചോദിക്കാന്‍ ചെന്നപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ മോശം വാക്കുകള്‍ ഉപയോഗിക്കുകയും ഇവരെ ബൗണ്‍സേര്‍സിനെ ഉപയോഗിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

സംഭവത്തിന് പിന്നാലെ ചെന്നൈയിലെ പ്രസ് കൗണ്‍സില്‍ ഓഫീസിലെത്തി ശങ്കര്‍ ഖേദം പ്രകടിപ്പിച്ചു. തന്റെ അറിവോടെയല്ല ഇത് നടന്നെന്നും ഇങ്ങനെയൊക്കെ നടന്നതില്‍ താന്‍ മാപ്പു പറയുന്നുവെന്നും ശങ്കര്‍ പത്രസമ്മേളനം നടത്തി അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News