Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 3:22 pm

Menu

Published on April 30, 2015 at 4:30 pm

ബാബ രാംദേവിന്റെ ‘പുത്രജീവക് ബീജ്’ നിരോധിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്

ramdevs-putrajeevak-beej-creates-uproar-in-rajya-sabha

ന്യുഡല്‍ഹി: യോഗാചാര്യന്‍ ബാബ രാംദേവിന്റെ വന്ധ്യതാ നിവാരണ മരുന്നായ പുത്രജീവക് ബീജിന്റെ വില്‍പന വൻ തോതിൽ നടക്കുന്നത് രാജ്യത്ത് ഏറ്റവും താഴ്ന്ന ആണ്‍പെണ്‍ ലിംഗാനുപാതമുള്ള സംസ്ഥാനമായ ഹരിയാനയിലാണ്. രാംദേവിന്റെ ദിവ്യ ഫാര്‍മസിയുടെ ഈ മരുന്ന് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. ഈ മരുന്ന് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രതിപക്ഷം വാദിക്കുന്നത്. ഇന്ന് സഭ ചേര്‍ന്നപ്പോള്‍ ജനതാദള്‍ യുണൈറ്റഡ് എം.പി കെ.സി ത്യാഗിയാണ് പുത്രജീവക് ബീജിന്റെ ഒരു പാക്കറ്റുമായി രംഗത്തെത്തിയത്. താനിത് ദിവ്യാ ഫാര്‍മസിയില്‍ നിന്നാണ് വാങ്ങിയതെന്നും ഇത് ഉപയോഗിച്ചാല്‍ ആണ്‍കുട്ടികള്‍ പിറക്കുമെന്നാണ് വാഗ്ദാനമെന്നും ത്യാഗി സഭയെ അറിയിച്ചു. ലിംഗവിവേചനമുണ്ടാക്കുന്ന ഈ മരുന്ന് ഭരണഘടനാവിരുദ്ധമാണെന്ന് ത്യാഗി ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെ പ്രതിഷേധത്തിന് പിന്തുണയുമായി നിരവധി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി കേന്ദ്ര മന്ത്രാലയം വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കാനുള്ള ഔഷധം എന്ന തെറ്റിദ്ധാരണ പരത്തുന്ന പേരുള്ള മരുന്ന് വിപണിയില്‍ വ്യാപകമായിരിക്കുന്നത്. രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യ ഫാര്‍മസി വഴിയാണ് പുത്രജീവക് ബീജിന്റെ വില്‍പന നടക്കുന്നത്. പല ഉപഭോക്താക്കളും മരുന്നു വാങ്ങുന്നത് ആണ്‍കുട്ടികള്‍ ജനിക്കുമെന്ന വിശ്വാസത്തിലാണെന്ന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരും പറയുന്നു. പ്രതിപക്ഷത്തുനിന്നുള്ള വിവിധ കക്ഷികള്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News