Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:53 pm

Menu

Published on January 7, 2015 at 3:54 pm

ഒബാമയുടെ മകളുടെ ചിത്രം ഓൺലൈനിൽ വൈറലാകുന്നു

rare-glimpse-of-barack-obamas-daughter-causes-online-stir

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മൂത്ത മകള്‍ മലിയ ഒബാമയുടെ ഓണ്‍ലൈന്‍ ചിത്രം വൈറലാകുന്നു. ബ്രൂക്‌ലിൻ റാപ് ഗ്രൂപ്പ് പ്രോ ഇറയുടെ ടീ ഷർട്ട് ധരിച്ച് കാമറയ്ക്കു നേരെ നോക്കുന്ന ചിത്രമാണ് പുറത്ത് വന്നത്. അത്ഭുതത്തോടെ കാമറയിലേക്ക് നോക്കുന്നതിനൊപ്പം തന്നെ മലിയ, തന്റെ തലമുടി നേരെയാക്കുന്നതും ഫോട്ടോയിൽ കാണാം.പ്രഥമ പൗരന്റെ മക്കൾ പൊതുമദ്ധ്യത്തിൽ പ്രത്യക്ഷപ്പെടുന്നതിന് പല കാരണങ്ങളാൽ വൈറ്റ്‌ഹൗസ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്പോഴാണ് ചിത്രം പ്രചരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.ഇൻസ്റ്റാഗ്രാമിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ഈ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. പ്രോ ഇറ കന്പനി തങ്ങളുടെ പ്രചരണത്തിന് വേണ്ടി ഈ ഫോട്ടോ ഉപയോഗിക്കുകയും ചെയ്തു. മലിയയുടെയും പ്രോ ഇറയുടെയും അംഗമായ പൊതുസുഹൃത്ത് വഴിയാണ് ഫോട്ടോ ലഭിച്ചതെന്നാണ് കന്പനിയുടെ പ്രതിനിധി പറഞ്ഞത്. ഫോട്ടോ കണ്ടാൽ അത് മലിയയെ പോലെയാണ്. ഫോട്ടോഷോപ്പിന്റെ സഹായത്താൽ എഡിറ്റ് ചെയ്ത് രൂപപ്പെടുത്തിയതാണെന്ന് തോന്നുകയുമില്ല. മക്കൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നേരത്തെ തന്നെ ഒബാമ നിയന്ത്രിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News