Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:14 am

Menu

Published on August 12, 2013 at 4:10 pm

പിഞ്ചു കുഞ്ഞിന്റെ ശരീരം തനിയെ തീപിടിക്കുന്നു

rare-medical-condition-sets-chennai-baby-afire-repeatedly

ചെന്നൈ: തീയോ തീപ്പോരിയോ അടുത്തുപോലും ഇല്ലാതെ തന്നെ തനിയെ ശരീരത്ത് തീപിടിക്കുന്ന പിഞ്ചകുട്ടിയുടെ ഇപൂഴത്തെ അവസ്ഥ സങ്കടകരമാണ് .തമിഴ്‌നാട്ടിലെ ദിണ്ഡിവനത്ത് രണ്ടരമാസം പ്രായമുള്ള ആണ്‍കുട്ടിക്കാണ് ഈ ദുരവസ്ഥ.കഴിഞ്ഞ ദിവസവും രാഹുലിനെ 10 ശതമാനം പൊള്ളലേറ്റനിലയില്‍ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യശാസ്ത്ര രംഗത്തെ പോലും അമ്പരപ്പിക്കുന്ന ഈ കുട്ടിയെക്കുറിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാഹുല്‍ എന്നാണ് ഈ രണ്ടരമാസം പ്രായക്കാരന്റെ പേര്. ജനിച്ച് ഒമ്പതുദിവസം കഴിഞ്ഞപ്പോഴാണ് രാഹുലിന്റെ ശരീരത്തില്‍ തീ പടര്‍ന്നത്. അടുത്തൊന്നും തീ പോയിട്ട് തീപ്പൊരി പോലും ഇല്ലായിരുന്നു എന്നാണ് അമ്മ രാജേശ്വരി പറയുന്നത്. വില്ലുപുരം മെഡിക്കല്‍ കോളേജില്‍ മൂന്ന് ദിവസം കിടത്തിയ ശേഷം ഡോക്ടര്‍മാര്‍ രാഹുലിനെ വീട്ടിലേക്ക് വിട്ടു. എന്നാല്‍ അത് കൊണ്ട് തീര്‍ന്നില്ല, പിന്നീട് നിരവധി തവണ രാഹുലിന്റെ ശരീരത്തില്‍ തീ പടര്‍ന്നു. അതും ഒരു കാരണവുമില്ലാതെ. ശരീരത്തിന്റെ പ്രത്യേകതയെന്നല്ലാതെ കൃത്യമായ ഒരു വിശദീകരണം നൽകാൻ വൈദ്യശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല. ഈ അസുഖം ചികിത്സിക്കേണ്ടത് എങ്ങനെയെന്ന് തീര്‍ച്ചയില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പൊള്ളലേറ്റ് കഴിഞ്ഞാല്‍ സാധാരണ പൊള്ളലിനുള്ള ചികിത്സ നല്‍കാം ഇതുകൊണ്ട് തീരുന്നു ഡോക്ടര്‍മാരുടെ വിശദീകരണം. ഇപ്പോള്‍ ചെന്നൈ കെ എം സി ആശുപത്രിയില്‍ ചികിത്സയിലാണ് രാഹുല്‍ .സ്‌പോണ്ടേനിയസ് ഹ്യൂമന്‍ കംബസ്റ്റണ്‍ എന്ന് വിളിക്കുന്ന ഈ അവസ്ഥ 300 കൊല്ലത്തിനിടെ 200 പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടത്രെ.

Loading...

Leave a Reply

Your email address will not be published.

More News