Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 10:50 am

Menu

Published on January 21, 2017 at 10:00 am

500 രൂപയുടെ നോട്ട് അച്ചടിക്കാന്‍ എന്ത് ചെലവ് വരും?

rate-of-rs-500-new-currency-note-to-print

മുംബൈ: നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ പുതിയ 500 രൂപയുടെ ഒരുനോട്ട് അച്ചടിക്കാനുള്ള ചെലവ് എത്രയെന്ന് വെളിപ്പെടുത്തി റിസര്‍വ് ബാങ്ക്.

3.09 രൂപയാണ് ഒരു നോട്ട് അച്ചടിക്കാനുള്ള ചെലവ്. കടലാസ്, അച്ചടിച്ചെലവ് എന്നിവയുള്‍പ്പെടെയുള്ള തുകയാണിത്. വിവരാവകാശനിയമപ്രകാരം നല്‍കിയ മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ 500, 1000 നോട്ടുകളുടെ അച്ചടിച്ചെലവ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ വിവരാവകാശപ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലിയാണ് ആര്‍.ബി.ഐക്ക് അപേക്ഷ നല്‍കിയിരുന്നത്.

1000 രൂപ നോട്ട് ഇപ്പോള്‍ അച്ചടിക്കാത്തതിനാല്‍ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കാനാകില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍നിന്നാണ് റിസര്‍വ് ബാങ്ക് പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത്.

നേരത്ത പുതിയ 500 രൂപ നോട്ടുകളില്‍ നിരവധി തെറ്റുകള്‍ സംഭവിച്ചതായി പരാതികളുണ്ടായിരുന്നു. ഇതിന് പിന്നാലെ നോട്ടുകളില്‍ സംഭവിച്ചത് അച്ചടി പിശകാണെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

മഹാത്മ ഗാന്ധിയുടെ  ചിത്രത്തിലും ദേശീയ ചിഹ്നത്തിന്റെ സ്ഥാനത്തിലുമടക്കം സീരിയല്‍ നമ്പറില്‍ പോലും പിഴവുകളുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെട്ടിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News