Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 3:44 pm

Menu

Published on February 4, 2016 at 5:15 pm

അകാല നരയ്ക്കു പിന്നിലെ യഥാർത്ഥ കാരണമറിയാമോ ?

revealing-the-truth-about-premature-gray-hair

സാധാരണ ഗതിയിൽ മുടി നരയ്ക്കുന്നത് വയസ്സാവുമ്പോഴാണ്. എന്നാൽ വയസ്സാവാതെയും മുടി നരയ്ക്കുന്നത് ഇന്നത്തെ കാലത്ത് പുത്തരിയല്ല.പക്ഷെ ഇതിന്റെ യഥാർത്ഥ കാരണം എന്തെന്ന് പലർക്കും അറിയില്ല. മുടി നരയ്ക്കാൻ തുടങ്ങുമ്പോഴേ പലരും അതിന്റെ കാരണം അറിയാൻ ശ്രമിക്കാതെ ചികിത്സയ്ക്കും മരുന്നിനുമായി ഓടുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. മാറിവരുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും അന്തരീക്ഷ മലിനീകരണവും എല്ലാം മുടി നരയ്ക്കുന്നതിന് കാരണമാണ്. എന്നാൽ ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്നതിന്റെ യഥാർത്ഥ കാരണം എന്താണെന്നു നമുക്ക് നോക്കാം.

മെലാനൊസ്റ്റ് കോശങ്ങൾ
നമ്മുടെ മുടിയ്ക്കും, ത്വക്കിനും നിറം നല്‍കുന്നത് മെലാനിൻ എന്ന വർണവസ്തുവാണ്. വെളുത്ത നിറമുള്ളവരിൽ മെലാനിൻ കുറവായിരിക്കും. നമ്മുടെ ജീനുകളിലെ വ്യത്യാസം കാരണം മെലാനിൻ പലരിലും പല അളവിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. മുടി നരയ്ക്കുന്നതിനും ഇത്തരത്തിൽ മെലാനൊസൈറ്റ കോശങ്ങളിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന മെലാനിൻ കാരണമാകുന്നു.

മാനസിക സമ്മർദ്ദം
മാനസിക സമ്മർദ്ദം കൂടുതലാകുമ്പോള്‍ പലപ്പോഴും ഹോര്‍മോണിന്റെ അളവില്‍ വ്യത്യാസം വരുന്നു. ഇത് നമ്മുടെ പ്രതിരോധ ശേഷിയെ കുറയ്ക്കുന്നു. അതിലൂടെ മുടി നരയ്ക്കാനും സാധ്യതയുണ്ട്.

പാരമ്പര്യം
പലര്‍ക്കും പാരമ്പര്യമായുള്ള അകാല നരയാണ് പ്രശ്‌നം. എന്നാല്‍ നമ്മുടെ ജീവിതശൈലിയിലും ഭക്ഷണത്തിലും വരുത്തുന്ന മാറ്റങ്ങള്‍ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. പ്രോട്ടീനും പോഷകങ്ങളും ആവശ്യത്തിന് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒരു പരിധി വരെ അകാലനരയെ ഇല്ലാതാക്കാൻ സഹായകമാണ്.

ഭക്ഷണം കഴിയ്ക്കുന്നതിലൂടെ അകാല നര കുറയ്ക്കാവുന്നതാണ്. ബദാം, വാള്‍നട്ട് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ നമ്മുടെ ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുക.വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുക. ഇലവര്‍ഗ്ഗങ്ങളും ധാന്യങ്ങളും ഭക്ഷണത്തിന്റ ഭാഗമാക്കുക.മുളപ്പിച്ച ധാന്യങ്ങള്‍ സ്ഥിരമായി കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് അകാല നരയെ മാത്രമല്ല ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെയും ഇല്ലാതാക്കും.

Loading...

Leave a Reply

Your email address will not be published.

More News