Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 8:38 pm

Menu

Published on December 24, 2015 at 4:17 pm

സൗദിയിൽ പുതുതായി എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ വക സൗജന്യ മൊബൈല്‍ കണക്ഷന്‍..!!

saudi-government-giving-free-mobile-connection-for-labours

ജിദ്ദ: സൗദിയില്‍ ആദ്യമായി  തൊഴില്‍ വിസയില്‍ വന്നിറങ്ങുന്ന വിദേശികള്‍ക്ക് സൗജന്യ മൊബൈല്‍ കണക്ഷന്‍ നല്‍കുന്നു. വിമാനത്താവളങ്ങളില്‍ വെച്ചാണ് മൊബൈല്‍ കണക്ഷന്‍ നല്‍കുക. സിം കാര്‍ഡും നിശ്ചിത തുകയ്ക്കുള്ള റീച്ചാര്‍ജ് കൂപ്പണുമാണ് നല്‍കുക.തികച്ചും സൗജന്യമായാണ് ഇവ വിതരണം ചെയ്യുക.തങ്ങളുടെ കുടുംബാംഗങ്ങളുമായും എംബസിയുമായും ബന്ധപ്പെടുന്നതിന് വിമാനത്താവളങ്ങളില്‍ വെച്ചാണ് സൗജന്യ മൊബൈല്‍ കണക്ഷനും നിശ്ചിത തുകയ്ക്കുള്ള സൗജന്യ സംസാര സമയവും നല്‍കുക. തൊഴിലാളികള്‍ക്ക് മികച്ച സേവനം നല്‍കുക എന്നതിനൊപ്പംരാജ്യത്തെ കുറിച്ച് നല്ല ധാരണ സൃഷ്ടിക്കുക എന്നതും പുതിയ സേവനത്തിലൂടെ ലക്ഷ്യമാക്കുന്നു. സൗദിയില്‍ വന്നിറങ്ങുന്ന തൊഴിലാളികള്‍ക്ക് സൗദിയിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും സേവനം ലഭ്യമാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബാ അല്‍ഖൈല്‍ അറിയിച്ചു.പുതുതായി എത്തുന്ന തൊഴിലാളികള്‍ക്ക് അവരുടെ രാജ്യങ്ങളിലെ എംബസികളും കോണ്‍സുലേറ്റുകളുമായി ബന്ധപ്പെടുന്നതിന് പുതിയ സേവനം സഹായകമാവും. തൊഴിലാളികള്‍ക്ക് സൗദിയിലെ നിയമങ്ങളും രീതികളും മനസ്സിലാക്കുന്നതിന് വിവിധ ഭാഷകളിലായി മാര്‍ഗ നിര്‍ദേശം നല്‍കും. പരീക്ഷണാടിസ്ഥാനത്തില്‍ മൊബൈല്‍ കണക്ഷനുകള്‍ നല്‍കുന്ന പദ്ധതി ചില വിമാനത്താവളങ്ങളില്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News