Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2025 9:25 am

Menu

Published on October 17, 2013 at 3:51 pm

‘സ്‌ക്രബ് ടൈഫസ് പനി’ നഗരങ്ങളിലേക്ക് വ്യാപിക്കുന്നതായി റിപ്പോർട്ട്!

scrub-typhus-fever-once-prevalent-only-in-rural-areas-of-the-country

ദില്ലി: അപകടകാരിയായ സ്‌ക്രബ് ടൈഫസ് പനി നഗരങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതായി റിപ്പോർട്ട് .ദില്ലിയിലും രോഗം ബാധിച്ച നിരവധി പേരെ കണ്ടെത്തിയതായി ഡൗണ്‍ ടു എര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറിയ കുറ്റിച്ചെടികളില്‍ കാണുന്ന മൈറ്റ് എന്ന സൂക്ഷ്മ ജീവികളാണ് പനി പടര്‍ത്തുന്നത്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണത്തിലേക്ക് തന്നെ നയിക്കുന്ന പനിയാണ് സ്ക്രബ്ബ് ടൈഫസ് ഫീവര്‍. ഇതുവരെ എത്ര പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട് എന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഒന്നും ഇപ്പോള്‍ ലഭ്യമല്ല. എന്നാലും ഗ്രാമങ്ങളില്‍ മാത്രം കണ്ടിരുന്ന രോഗം നഗരങ്ങിലും പടരുന്നതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. കേരളവും തമിഴ്‌നാടും ആന്ധ്രയും കര്‍ണാടകവും അടക്കമുള്ള എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കടുത്ത പനിയും തലവേദനയും, ശരീരത്തിലെ പാടുകളും ചുമയും തൊണ്ട വേദനയും വയറുവേദനും ഒക്കെയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. എലികളിലും പെരുച്ചാഴികളിലും വരെ ഈ രോഗ ബാധ കണ്ടെത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News