Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊറിയൻ പെൺകുട്ടികൾ എത്ര സുന്ദരികളാണ് എന്ന് ഒരു തവണ മനസ്സിലെങ്കിലും ആലോചിക്കാത്തവർ കുറവായിരിക്കും…ഇതാ കൊറിയാൻ പെണ്‍കൊടികളുടെ സൗന്ദര്യ രഹസ്യം
1. വെള്ളമാണ് പ്രധാനം
സൗന്ദര്യ സംരക്ഷണത്തിൽ ഒരു പ്രധാന ഘടകം വെള്ളമാണ് എന്ന് വിശ്വസിക്കുന്നവരാണ് കൊറിയക്കാർ. രാവിലെ ഉറക്കമുണർന്നാൽ ആദ്യം ചെയ്യുന്നതു തന്നെ ഒരു കപ്പ് തണുത്ത വെള്ളത്തിൽ മുഖം കഴുകുകയാണ്. ദിവസവും ചുരുങ്ങിയത് എട്ടു ഗ്ലാസ് വെള്ളം കുടിക്കുകയും ചെയ്യും.
2. മാ മാ മി മീ വ്യായാമം
രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്തെ പേശികൾ വളരെ റിലാക്സ്ഡ് ആയിരിക്കും. ആ സമയത്ത് കണ്ണാടിയിൽ നോക്കി മാ മാ മി മീ മു മൂ മം. എന്നു പത്തുവട്ടം അടുപ്പിച്ചു പറഞ്ഞാൽ മുഖത്തെ പേശികൾക്ക് അന്നത്തേക്കു വേണ്ട വ്യായാമം ലഭിച്ചു കഴിഞ്ഞു.
3. 4—2—4 ടെക്നിക്ക്
എല്ലാ ദിവസവും 4 മിനിട്ട് നേരം മുഖം ഏതെങ്കിലും ക്ലെൻസർ ഉപയോഗിച്ചു വൃത്തിയാക്കും. പിന്നെ 2 മിനിട്ടു നേരം ഏതെങ്കിലും ഓയിൽ കൊണ്ടു മസാജ് ചെയ്യുക.4 മിനിട്ടിന് ശേഷം ഐസ് ക്യൂബ് കൊണ്ട് ഒരു വട്ടം കൂടി മസാജ് ചെയ്ത്, കോട്ടൺ ടവൽ കൊണ്ട് മുഖം വൃത്തിയായി തുടച്ച് അനുയോജ്യമായ മോയിസ്ചറൈസർ പുരട്ടുക. റോസ് വാട്ടർ തണുപ്പിച്ച് ഐസ് ക്യൂബാക്കി മസാജ് ചെയ്യുന്ന രീതിയും ഇവർക്കുണ്ട്.
4. ഉറക്കം നിർബന്ധം
ദിവസവും ഏറ്റവും ചുരുങ്ങിയത് 8 മണിക്കൂർ ഉറങ്ങും ആവശ്യമാണ്. കഴിയുമെങ്കിൽ ഉച്ചയുറക്കത്തിനും സമയം നീക്കി വയ്ക്കും. എന്നും കൃത്യസമയത്താണ് ഇവർ ഉറങ്ങുന്നതും ഉണരുന്നതും. ഇതു മൂലം നല്ല ഉറക്കം ലഭിക്കുകയും ചെയ്യും.
5. സംരക്ഷണം ശരീരം മുഴുവൻ
സൗന്ദര്യം മുഖത്താണെന്നാണു മലയാളികളുടെ വിശ്വാസം. എന്നാൽ കൊറിയൻ പെൺകുട്ടികൾ അവരുടെ മുഖത്തിനു നൽകുന്ന അതേ സംരക്ഷണം കാൽവിരലിൽ വരെ നൽകും. ക്ലെൻസിങ്, മോയിസ്ചറൈസിങ്, മസാജിങ് തുടങ്ങിയ സൗന്ദര്യപരിചരണങ്ങൾ ശരീരം മുഴുവൻ ചെയ്യുന്നതാണു കൊറിയൻ രീതി.
6. മേക് അപ് ആവശ്യത്തിനു മാത്രം
അത്യാവശ്യ സമയങ്ങളിൽ മാത്രമേ മുഖത്ത് കൃത്രിമമായ മേക് അപ് ഇടാറുള്ളു. ഉദാഹരണത്തിന് പാർട്ടികൾക്കും കല്യാണാവശ്യങ്ങൾക്കും മറ്റും. അടുത്ത വീട്ടിൽ പോകുമ്പോഴും കടയിൽ ഷോപ്പിങ്ങിനു പോകുമ്പോഴും മേക് അപ് സ്വാഭാവിക മുഖസൗന്ദര്യം നഷ്ടപ്പെടുത്താറില്ലെന്നു ചുരുക്കം.
Leave a Reply