Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: സംസ്ഥാന വ്യാപകമായി കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് നൽകി വരുന്ന റൂബല്ലാ വാക്സിന് പാർശ്വ ഫലങ്ങളുള്ളതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. ഈ വര്‍ഷം ഫെബ്രുവരി മുതല്‍സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും റൂബല്ല വാക്സിന്‍ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയിരുന്നു. പഠനങ്ങളൊന്നും നടത്താതെ ഈ വാക്സിൻ നിര്‍ബന്ധമാക്കിയതിനെതിരെ പരാതികൾ ഉണ്ടായിട്ടുണ്ട്.ഗർഭ കാലങ്ങളിൽ സ്ത്രീകൾക്ക് ഈ രോഗം വന്നാൽ ഗർഭസ്ഥ ശിശുവിന് ഹൃദയരോഗം,അന്ധത, ബധിരത എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്.അതിനാലാണ് സര്‍ക്കാര്‍ സ്കൂളുകളിലെ പെണ്‍കുട്ടികളില്‍ വാക്സിന്‍ പ്രയോഗിക്കാൻ തീരുമാനിച്ചത്.കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാനത്ത് ‘കണ്‍ജന്‍റല്‍ റൂബല്ലാ സിന്‍ഡ്രോം’ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസിലെ രേഖകളിൽ സൂചിപ്പിക്കുന്നത്.എന്നാൽ അഞ്ചു വർഷത്തിനിടയ്ക്ക് കേരളത്തിലെ 222 പെണ്‍കുട്ടികള്‍ക്ക്ഈ വാക്സിൻറെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Leave a Reply