Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉറക്കം ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്. എന്നാൽ ഉറക്കത്തിനായി സ്ഥിരം സ്ലീപ്പിംഗ് പില്‍സിന്റെ സഹായം തേടുന്നവരാണ് പുതുതലമുറ, ഒരുപക്ഷെ അവരുടെ ജീവിതശൈലി കൊണ്ടോ ലഹരി ഉപയോഗംകൊണ്ടോ ആവാം ഈ ഉറക്കമില്ലായ്മ.എന്നാൽ ഉറങ്ങാന്‍ സ്ലീപ്പിംഗ് പില്‍സ് സഹായം തേടുന്ന പലര്‍ക്കും പിന്നീട് ഇതില്ലാതെ ഉറങ്ങാനാവില്ലെന്ന സ്ഥിതിയാകും. സ്ലീപ്പിംഗ് പില്‍സിന്റെ ദോഷ വശങ്ങൾ ഒട്ടനവധിയാണ്.
കൂടുതല്‍ ഡോസ്
സ്ലീപ്പിംഗ് പില്‍സ് ഉപയോഗിയ്ക്കുമ്പോള്‍ ദിവസം കഴിയുന്തോറും കൂടുതല്‍ ഡോസ് ഉപയോഗിയ്‌ക്കേണ്ടി വരും. ഇത് ആരോഗ്യത്തിന് തീരെ ഗുണകരമല്ല.
മന്ദത
ഇത് തലച്ചോറിന് മന്ദത വരുത്തും. സ്ലീപ്പിംഗ് പില്‍സ് ഉപയോഗിച്ചുറങ്ങുന്നവര്‍ ഡ്രൈവിംഗ് പോലുള്ളവ ചെയ്യുമ്പോള്‍ ഇത് ദോഷം വരുത്തും.
അസാധാരണത്വം
സ്ലീപ്പിംഗ് പില്‍സ് ഉപയോഗിയ്ക്കുന്നവര്‍ സ്വാഭാവത്തില്‍ അസാധാരണത്വം പ്രദര്‍ശിപ്പിയ്ക്കുന്നതായി കണ്ടുവരാറുണ്ട്.
ബാലന്‍സ്
ഇവ ഉപയോഗിയ്ക്കുന്നവരില്‍ ബാലന്‍സ് നഷ്ടപ്പെടുന്നതായി കണ്ടു വരാറുണ്ട്.
മരണം
സ്ലീപ്പിംഗ് പില്‍സ് ഡോസ് ക്രമമായി പലരും കൂടുതല്‍ ഉപയോഗിയ്ക്കും. ഇത് ശ്വാസതടസത്തിന് കാരണമാകും.
സ്ലീപ്പിംഗ് പില്‍സിന്റെ ഓവർ ഡോസ് ചിലപ്പോൾ മരണത്തിനു പോലും കാരണമായേക്കും
Leave a Reply