Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 9, 2026 5:10 pm

Menu

Published on September 25, 2015 at 3:38 pm

മുടിയ്ക്കും പ്രോട്ടീന്‍ കുറവോ??

signs-your-hair-is-lack-proteins

ശരീരത്തിന് മാത്രമല്ല, മുടിയ്ക്കും പോഷകങ്ങള്‍ അത്യാവശ്യമാണ്. പോഷകത്തിന്റെ കുറവ് മുടിയുടെ സൗന്ദര്യത്തെയും വളര്‍ച്ചയേയുമെല്ലാം ബാധിയ്ക്കുകയും ചെയ്യും. മുടിയുടെ വളര്‍ച്ചയ്ക്കത്യാവശ്യമായ ഒന്നാണ് പ്രോട്ടീന്‍. മുടിയ്ക്കു പ്രോട്ടീന്‍ കുറവുണ്ടെന്നു കാണിയ്ക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ….

➧ മുടിയുടെ ഇലാസ്റ്റിസിറ്റി കുറയുന്നത് പ്രോട്ടീന്‍ കുറവിനെയാണ് കാണിയ്ക്കുന്നത്. ഇവയടങ്ങിയ ഭക്ഷണങ്ങള്‍, പ്രോട്ടീന്‍ ഷാംപൂ എന്നിവയാണ് പരിഹാരം.

➧ മുടി നാശമായെന്നു തോന്നുന്നുണ്ടോ, വരണ്ട്, ഭംഗിയില്ലാതെ…. പ്രോട്ടീന്‍ കുറവായിരിയ്ക്കും കാരണം.

➧ മുടിത്തുമ്പു പിളരുന്നതിന്റെ കാരണവും പ്രോട്ടീന്‍ കുറവാണ്. മുടി പൊട്ടിപ്പോകുന്നുവോ, പ്രോട്ടീന്‍ കുറവായിരിയ്ക്കും കാരണം.

➧ മുടി അയേണ്‍ ചെയ്യുന്നതും ഹെയര്‍ ഡ്രയര്‍ ഉപയോഗിയ്ക്കുന്നതുമെല്ലാം മുടിയിലെ പ്രോട്ടീന്‍ കുറയ്ക്കും.

➧ മുടി കളര്‍ ചെയ്യുന്നവര്‍ ഇടയ്ക്കിടെ പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്.

➧ പ്രോട്ടീന്‍ കുറവ് മുടികൊഴിച്ചിലിനും ഇട വരുത്താറുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News