Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് സ്ത്രീ പുരുഷ ഭേദമന്യേ മിക്കവരും ഒരു പോലെ അലട്ടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. സ്വന്തം മുഖക്കുരു കാരണം കണ്ണാടി നോക്കാന്‍ പോലും മടിക്കുന്നവര്‍ ആണ് പലരും. ഇതുകാരണം പുറത്തു പോവാന്‍ പോലും മടിക്കുന്നവരുമുണ്ട് .ഇതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്. അധികമാരും പറഞ്ഞു തരാത്ത ചില ചികിത്സാരീതികളുമുണ്ട്. അവയെന്തെന്നറിയേണ്ടേ…?
ഏറ്റവും പ്രധാനം ചര്‍മ്മ സംരക്ഷണമാണ്. എല്ലാ ദിവസവും ഏതെങ്കിലും വീര്യം കുറഞ്ഞ ഫേയ്‌സ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. മുഖം കഴുകാന്‍ ആരിവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം.
തുളസിയിലയും, പച്ചമഞ്ഞളും കൂട്ടി അരച്ച് മുഖത്ത് തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂര്‍ ഇരുന്ന ശേഷം കഴുകിക്കളയുക.
തേങ്ങയുടെ വെള്ളം കൊണ്ട് പതിവായി മുഖം കഴുകുന്നതും, കുടിക്കുന്നതും, മുഖക്കുരുവിന് നല്ലൊരു പ്രതിവിധിയാണ്.
രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് നാരങ്ങാനീര് പഞ്ഞിയിൽ മുക്കി മുഖക്കുരു ഉള്ള ഭാഗത്തു പുരട്ടുക. പീറ്റേന്ന് രാവിലെ എഴുന്നേറ്റ് ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകാം. നാരങ്ങാനീരിനൊപ്പം അൽപം കറുവാപ്പട്ടയുടെ പൊടി ചേർത്തും മുഖക്കുരുവിൽ പുരട്ടാം. മുഖക്കുരു പെട്ടെന്ന് ചുരുങ്ങും.
ഉരുളക്കിഴങ്ങ് മുറിച്ച് മുഖക്കുരുവിന് മുകളിലായി 10 മിനിറ്റ് വയ്‌ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
ജീരകം വെള്ളം ചേര്‍ത്ത് അരച്ച് കിടക്കാന്‍ നേരത്ത് മുഖത്തു പുരട്ടി നോക്കൂ. മുഖക്കുരു കുറയും. ജീരകത്തിലെ സിങ്കാണ് മുഖക്കുരുവിനെ ചെറുക്കുന്നത്. മുഖക്കുരു മാറാനുള്ള ചില ക്രീമുകളിലും സിങ്ക് അടങ്ങിയിട്ടുണ്ട്.
ഐസ് മുഖക്കുരുവിന് പറ്റിയ നല്ലൊന്നാന്തരം ചികിത്സാരീതിയാണ്. മുഖക്കുരുവിന് മുകളില്‍ ഐസ് കൊണ്ട് മസാജ് ചെയ്യുക. കുരുവിന്റെ വലിപ്പവും ചുവപ്പും കുറയും. മാത്രമല്ലാ, മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകള്‍ ചത്തുപോകുകയും ചെയ്യും. മുഖക്കുരു കളയാനുള്ള ക്രയോ ഫ്രീസിംഗ് ചികിത്സയിലും ഇതാണ് ഉപയോഗിക്കുന്നത്. ഇവിടെ ലിക്വിഡ് നൈട്രജന്‍ സീറോ ഡിഗ്രിയിലാക്കി മാറ്റിയാണ് മുഖക്കുരു ഭേദമാക്കുന്നത്.
തേൻ പഞ്ഞിയിൽ മുക്കി മുഖക്കുരുവുള്ള ഭാഗത്തു പുരട്ടുക. 15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. മുഖക്കുരുവിനു പെട്ടെന്നു ശമനമുണ്ടാകും. ദിവസത്തിൽ പല തവണ ഇതാവർത്തിക്കാം.
നന്നായി പഴുത്ത പപ്പായ തേനും ചേർത്ത് യോജിപ്പിച്ച് മുഖത്തു പുരട്ടാം. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കശുകാം. മുഖക്കുരു മാറി ചർമം തിളങ്ങാൻ ഇതുപയോഗിക്കാം.
തേന്‍, കറുവാപ്പട്ട, ജാതിക്ക എന്നിവ ചേര്‍ത്ത് പേസ്‌റ്റുണ്ടാക്കി 30 മിനിറ്റ് മുഖത്ത് പുരട്ടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.
ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ അകറ്റും. മുഖക്കുരു വരാതിരിക്കും. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണസാധനങ്ങള്‍ മുഖക്കുരുവിനെ ചെറുക്കുന്നവയാണ്. മത്സ്യം, വാള്‍നട്‌സ്, ഫല്‍ക്‌സ് സീഡ് എന്നിവയില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിയ്ക്കുന്നതും ഗുണം ചെയ്യും.
Leave a Reply