Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിംഗപ്പൂർ: സിഗരറ്റ് കുറ്റികൾ പൊതുവഴിയിലേക്ക് വലിച്ചെറിഞ്ഞ തിന് സിംഗപ്പുർ പരിസ്ഥിതി വകുപ്പ് വിധിച്ചത് 9.25 ലക്ഷം രൂപ പിഴ. സിംഗപൂരിലാണ് സംഭവം ഫ്ളാറ്റിന്റെ ജാല വഴി സിഗരറ്റ് കുറ്റികള്‍ താഴേയ്ക്കു വലിച്ചെറിഞ്ഞ മധ്യവയസ്കനാണ് വെട്ടിലായത്. റോഡരികിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് 38കാരൻ കുടുങ്ങിയത്.നാലു ദിവസമായി പ്രതി പുറത്തേക്കെറിഞ്ഞതു 34 സിഗരറ്റ് കുറ്റികളാണ്. അതിൽ 33 കുറ്റികൾക്കാണ് ഒൻപത് ലക്ഷം രൂപ പിഴ ഈടാക്കിയത്. 34-ാമത്തെ കുറ്റിക്കുള്ള ശിക്ഷയായി അഞ്ചു മണിക്കൂർ പൊതുസ്ഥലം ശുചീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഓരോ സിഗരറ്റിനും 600 സിംഗപ്പൂർ ഡോളർ വീതമാണ് പിഴ ഈടാക്കിയത്. നഗര ശുചിത്വം പാലിക്കുന്നത് നോക്കാനായി സിംഗപ്പൂരിൽ 600 നിരീക്ഷണ ക്യാമറകളാണുള്ളത്.
Leave a Reply