Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 1:17 am

Menu

Published on March 29, 2018 at 10:58 am

വേനല്‍ക്കാലത്തെ ചർമ്മ സംരക്ഷണം ..!!

skin-care

വേനല്‍ക്കാലം തുടങ്ങുന്നതിനോടൊപ്പം തന്നെ ചര്‍മരോഗങ്ങളും ആരംഭിക്കുന്നു . അതുകൊണ്ടുതന്നെ വളരെ കരുതലോടെവേണം ചർമസംരക്ഷണം . ചർമസംരക്ഷണത്തിലുണ്ടാവുന്ന വീഴ്‌ചകൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും . വേനല്‍ക്കാലത്ത് ഉണ്ടാവുന്ന ചര്‍മ്മപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായ് ഇതാ ചില നിര്‍ദ്ദേശങ്ങള്‍ .

ചെറുപ്പക്കാരുടെ പ്രധാന വില്ലൻ മുഖക്കുരുവാണ് . മുഖം ഇടയ്ക്കിടെ കഴുകുന്നതിലൂടെയും വൃത്തിയായി
സൂക്ഷിക്കുന്നതിലൂടെയും ഇതൊരു പരിധിവരെ കുറയ്ക്കാം .

വേനൽക്കാലത്തെ കനത്ത ചൂടുകാരണം ചർമം കറുക്കാനും സാധ്യത ഏറെയാണ് . ധാരാളം   വെള്ളം കുടിക്കുന്നതിലൂടെ ഇതൊരു പരിധിവരെ കുറയ്ക്കാം .

വേനൽക്കാലത്ത് ദിവസവും രണ്ട് തവണയെങ്കിലും തണുത്തവെള്ളത്തില്‍ കുളിക്കുന്നത് വളരെ നല്ലതാണ് .  ചര്‍മ്മത്തിലടിഞ്ഞിരിക്കുന്ന പൊടിയും അഴുക്കും നീക്കി കളയാൻ ഇത് സഹായിക്കും.

വേനൽക്കാലത്ത് എ.സി.യുടെ ഉപയോഗം നല്ലതുതന്നെ എന്നാൽ ഇത് ചര്‍മ്മത്തെ വരണ്ടതാക്കുന്നു . ഇത് ഒഴിവാക്കുന്നതിനായ് ഇടക്കിടെ വെള്ളം കുടിക്കുക.

വേനൽക്കാലത്ത് ശരീരം കൂടുതലായ് വിയർക്കുന്ന കാരണത്താൽ ചൂടുകുരു ഉണ്ടാവുന്നു . തേങ്ങാവെള്ളത്തില്‍ തുണി മുക്കി ശരീരം തുടയ്ക്കുന്നത്തിലൂടെ ചുടുകുരു കുറയ്ക്കാന്‍ സഹായിക്കും .

ചൂടുകാലത്ത് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോയും ശ്രദ്ധിക്കണം . വെയിലേറ്റ് കരുവാളിക്കാന്‍ സാധ്യത കൂടുതലായതിനാൽ ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഉചിതം . കൂടാതെ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതാണ് .

 

Loading...

Leave a Reply

Your email address will not be published.

More News