Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 11:45 am

Menu

Published on August 22, 2016 at 11:45 am

ശിവ വിഗ്രഹത്തിനു മുന്നില്‍ ‘നരബലി’;ദുരൂഹത പരത്തി ‘സേണി’ല്‍നിന്നുള്ള വീഡിയോ..!!

some-humans-just-sacrificed-their-jobs-at-cern

ജനീവ: ലോകപ്രശസ്തമായ കണികാ പരീക്ഷണശാലയായ ദി യൂറോപ്യന്‍ ഓര്‍ഗനൈസേഷനായ സേ‍ണ്‍ പരിസരത്ത് നരബലി നടന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു സ്ത്രീയെ നരബലിക്കായി ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ദൃശ്യങ്ങളില്‍ മേല്‍ക്കുപ്പായം ധരിച്ച വ്യക്തികള്‍ സേണിന്റെ പരിസരത്ത് സ്ഥാപിച്ച നടരാജ വിഗ്രഹത്തിന് സമീപം നില്‍ക്കുന്നു. പിന്നീട്, കൂട്ടത്തില്‍ നിന്നും ഒരു സ്ത്രീയെ മുന്നോട്ട് കൊണ്ടു വരികയും, തുടര്‍ന്ന് സ്ത്രീ നിലത്ത് കിടക്കുമ്പോള്‍ ‘നരബലി’ നടത്തുന്നതായുമാണ് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ  സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സേണ്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.   എന്നാല്‍ ദൃശ്യങ്ങള്‍ വ്യാജമാണെന്നും ഗൂഢസ്വഭാവം പുലര്‍ത്തുന്ന കലാപരമായ സൃഷ്ടി മാത്രമാണെന്നും സെണിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മറുപടി നല്‍കിയിരുന്നു.  ദൃശ്യങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും  ഇത്തരം സംഭവങ്ങളെ പിന്തുണയ്ക്കിലെന്നും സെര്‍ണിന്റെ വക്താവ് വ്യക്തമാക്കി. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്ന് സംഭവം കാണുന്ന ഒരാള്‍ ഒളിച്ചുനിന്ന് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതായാണ് വീഡിയോയില്‍നിന്ന് വ്യക്ത്മാക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News