Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 3:06 pm

Menu

Published on August 14, 2017 at 7:09 pm

അമ്മയെ കാണാന്‍ നാട്ടിലെത്തിയ മകനെ കാത്തിരുന്നത് ഒരു വര്‍ഷം പഴക്കമുള്ള അസ്ഥികൂടം

son-returns-from-us-to-find-mothers-skeleton

ഋതുരാജ് അമേരിക്കയില്‍ ജോലി ചെയ്യുകയാണ്. ഇന്ത്യയില്‍ കഴിയുന്ന തന്റെ അമ്മയോട് കഴിഞ്ഞ ഒരു വര്‍ഷമായി സംസാരിച്ചിട്ടില്ല. അവസാനമായി ഫോണില്‍ സംസാരിച്ചത് ഒരു വര്‍ഷം മുമ്പാണ്. പിന്നീട് വിളിച്ചപ്പോഴൊക്കെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. തന്റെ നാട്ടുകാരെ വിളിച്ചു അമ്മയുടെ കാര്യം ഒന്ന് ശ്രദ്ധിക്കണം എന്ന് പറയുകയും ചെയ്തിരുന്നു ഋതുരാജ്.

അങ്ങനെ ഇക്കൊല്ലം നാട്ടിലേക്ക് വന്നപ്പോഴാണ് തന്റെ ഫ്‌ളാറ്റില്‍ ഞെട്ടിപ്പിക്കുന്ന ആ കാഴ്ച മകന്‍ കാണാനിടയായത്. തന്റെ തന്റെ അമ്മയുടെ ശവശരീരം. ജീര്‍ണ്ണിച്ച അവസ്ഥയില്‍. ശരീരത്തില്‍ എല്ലുകള്‍ അല്ലാതെ കാര്യമായി ഒന്നും തന്നെ ബാക്കി ഉണ്ടായിരുന്നില്ല. ഒപ്പം ഒരു ആത്മഹത്യാ കുറിപ്പും. 63കാരിയായ തന്റെ അമ്മ എഴുതിയ ആ കുറിപ്പിലെ തിയ്യതി 2016 ഏപ്രിലും. മരണപ്പെട്ടിട്ട് ഒരു വര്‍ഷത്തിന് മേലെയായിരിക്കുന്നു.

ഭര്‍ത്താവിന്റെ മരണശേഷം 2013 മുതല്‍ മുംബൈയിലെ ലോകന്ത്വാല കോംപ്ലെക്‌സിലെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു അവരുടെ താമസം. ഇടയ്ക്ക് അമ്മയെ ഋതുരാജ് അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്നു. പക്ഷെ അവിടെ വേണ്ടത്ര ഇഷ്ടപ്പെടാതെ വന്നപ്പോള്‍ തിരിച്ചു നാട്ടിലേക്ക് പോരുകയായിരുന്നു.

അവസാനമായി മകന്‍ ഫോണ്‍ ചെയ്ത സമയത്ത് അമ്മ ഒരു വൃദ്ധ സദനത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്തിരുന്നു. വീട്ടിലെ ഒറ്റപ്പെടല്‍ തനിക്ക് താങ്ങാവുന്നതിലും അപ്പുറമായതിനാല്‍ അവര്‍ അതിലുള്ള താല്‍പ്പര്യവും അറിയിച്ചിരുന്നു. പിന്നീട് വിളികള്‍ ഒന്നുമുണ്ടായില്ല.

ഏക മകനായ ഋതുരാജ് തന്റെ ഭാര്യയുമായുള്ള വിവാഹമോചന കേസിന്റെ നടപടികള്‍ക്കും മകന്റെ കസ്റ്റഡിക്കും മറ്റുമായി അമേരിക്കയില്‍ തന്നെയായിരുന്നു. അവസാനമായി അമ്മയെ വിളിച്ചു കിട്ടാഞ്ഞതിനു ശേഷം നാട്ടുകാരോട് കാര്യങ്ങള്‍ അന്വേഷിക്കാന്‍ പറഞ്ഞതിന് പുറമെ ഓണ്‍ലൈന്‍ ആയി ഒരു പരാതിയും ഋതുരാജ് സമര്‍പ്പിച്ചിരുന്നു. പക്ഷെ അയാളുടെ സാഹചര്യങ്ങളും പ്രശ്‌നങ്ങളും കാരണം പിന്നീട് അതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പറ്റിയിരുന്നില്ല. അങ്ങനെ അതെല്ലാം ഒന്ന് തീര്‍പ്പായത്തിനു ശേഷം നാട്ടില്‍ വന്നപ്പോഴാണ് ഈ ദുരന്തത്തിന് സാക്ഷിയാകാന്‍ പറ്റിയത്.

ഒരേ സമയം തന്റെ മകന്റെ പ്രശ്‌നത്തിലും തന്റെ അമ്മയുടെ പ്രശ്‌നത്തിലും ഇടപെടേണ്ടി വന്നതിനാല്‍ നാട്ടിലേക്ക് എത്തുന്നതില്‍ വന്ന ബുദ്ധിമുട്ടുകളാണ് ഋതുരാജിനു തന്റെ അമ്മയെ ഈ ഒരു അവസ്ഥയില്‍ കാണേണ്ടി വന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് എങ്കിലും നാട്ടുകാരും മറ്റും ഇയാളെ കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്യുകയുണ്ടായി.

 

Loading...

Comments are closed.

More News