Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: അന്തരച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ശവകുടീരത്തല്‍ നിന്ന് അസാധാരണ ശബ്ദം കേള്‍ക്കുന്നതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ പ്രദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയലളിതയുടെ ശവകൂടീരത്തില്‍ ആദരമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാനായി നിത്യവും ആരാധകരുടെ വന്‍ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ആരാധകര്‍ ഊഴം കാത്തിരുന്നീണ് ശവകൂടീരത്തില്‍ ആദരാജ്ഞലി അര്‍പ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജയലളിതയുടെ ശവകുടീരത്തില്‍ നിന്നും അസാധാരണ ശബ്ദം കേള്‍ക്കുന്നുവെന്നാണ് പുതിയതായി പുറത്തു വരുന്ന കൗതുകകരമായ വാര്‍ത്ത. റിപ്പോര്‍ട്ട് പ്രചരിച്ചതിനു പിന്നാലെ അമ്മ ആരാധകരുടെ വന്‍ പ്രവാഹമാണ് ചെന്നൈ മറീന ബീച്ചിലെ ജയലളിത ശവകൂടീരത്തിലേക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
–
–
ശവസംസ്കാര സമയം ജയലളിതയുടെ കൈയ്യില്‍ അവരുടെ വാച്ച് കെട്ടിയിരുന്നു. വാച്ചിലെ സൂചികള്‍ ചലിക്കുന്ന ശബ്ദമാണ് ഈ ‘അസാധാരണ’ ശബ്ദത്തിനു പിന്നിലെ വാസ്തവം. ജയലളിതയ്ക്ക് ഏറെ പ്രിയപ്പെട്ട വാച്ച് ആയിരുന്നു ഇത്. വാച്ചുകളോടും ആഭരണങ്ങളോടും വസ്ത്രങ്ങളോടും ചെരുപ്പുകളോടും ഏറെ താല്‍പര്യം പുലര്‍ത്തിയിരുന്നു ജയലളിതയ്ക്ക് വാച്ചുകളുടെ വലിയ ശേഖരം തന്നെയുണ്ടായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.തനിക്ക് ഏറ്റവും പ്രിയപ്പെട്ട് പച്ച സാരിയിലായിരുന്നു അവരുടെ അന്ത്യയാത്രയും.
എന്തായാലും ജയലളിതയുടെ ശവകുടീരത്തില്‍ നിന്നും ഉയരുന്ന ശബം കേള്‍ക്കാനായി നിത്യവും നിരവധി പേരാണ് ഇവിടെത്തുന്നത്. ശബ്ദം വ്യക്തമായി കേള്‍ക്കാനായി ശവകുടീരത്തിനു മേല്‍ ചെവിയോര്‍ത്തു നില്‍ക്കുന്ന അമ്മ ആരാധകര്‍ ഇവിടെ പതിവു കാഴ്ചയായി തുടങ്ങിയിട്ടുണ്ട്. ചെന്നൈയിലെ മറീന ബീച്ചില്‍ എംജിആറിന്റെ സ്മാരകത്തിനു സമീപമാണ് ജയലളിതയും അന്ത്യവിശ്രമം കൊള്ളുന്നത്.
Leave a Reply