Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:49 am

Menu

Published on April 20, 2015 at 10:25 am

എസ് എസ് എല്‍ സി ഫലം ഇന്ന്

sslc-examination-results-to-be-announced-today

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം ഇന്ന് വൈകീട്ടോടെ അറിയാം. വൈകിട്ട് നാല് മണിക്ക് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി മോഡറേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ഇന്ന് ഡി പി ഐയുടെ അധ്യക്ഷതയില്‍ പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷമായിരിക്കും ഫലപ്രഖ്യാപനം. 4.68 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ് എസ് എല്‍ സി ഫലത്തിനായി കാത്തിരിക്കുന്നത്. 58 കേന്ദ്രങ്ങളിലായി രണ്ടായിരത്തോളം അധ്യാപകരാണ് മൂല്യനിര്‍ണയം പൂര്‍ത്തീകരിച്ചത്. ഈ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 23 നാണ് പൂര്‍ത്തിയായത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 10 വരെ മൂല്യനിര്‍ണയം നടത്തി 16ന് ഫലപ്രഖ്യാപനം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, കൃത്യസമയത്ത് മൂല്യനിര്‍ണയം പൂര്‍ത്തിയാകില്ലെന്നു ഉറപ്പായതോടെ മൂല്യനിര്‍ണയം 13 വരെ നീട്ടുകയും ഫലപ്രഖ്യാപനം 20ലേക്ക് മാറ്റുകയുമായിരുന്നു. ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ഫലം ബന്ധപ്പെട്ട സൈറ്റുകളിലറിയാവുന്നതാണ്.

www.keralapareekshabhavan.in
prd.kerala.gov.in
kerala.gov.in
result.prd.kerala.gov.in
എന്നീ സൈറ്റുകൾ വഴി ഫലം അറിയാം. കൂടാതെ സര്‍ക്കാര്‍ കോള്‍സെന്ററുകള്‍ മുഖേനയും ഫലം അറിയാം. ബി.എസ്.എന്‍.എല്‍. (ലാന്‍ഡ് ലൈന്‍) 155 300, ബി.എസ്. എന്‍.എല്‍. (മൊബൈല്‍) 0471155 300. മറ്റ് സേവനദാതാക്കള്‍ : 04712335523, 2115054, 2115098. ഫലം തത്സമയം അറിയാൻ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.എം.എസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. results.itschool.gov.in എന്ന വെബ്‌സൈ​റ്റിൽ മൊബൈൽ നമ്പറും രജിസ്​റ്റർ നമ്പറും രജിസ്‌റ്റർ ചെയ്‌തിട്ടുള്ള വിദ്യാർത്ഥികളുടെ മൊബൈൽ ഫോണുകളിൽ ഫലം എസ്.എം.എസ് ആയി ലഭിക്കുന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News