Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 4:50 pm

Menu

Published on June 13, 2015 at 12:37 pm

സേ ഫലം വന്നപ്പോൾ എസ്എസ്എൽസി വിജയം വീണ്ടും കൂടി

sslc-result-percentage-increased

തിരുവനന്തപുരം∙ സേ പരീക്ഷാഫലം കൂടി വന്നതോടെ ഈ വർഷത്തെ എസ്എസ്എൽസി വിജയശതമാനം 99.23 ആയി ഉയർന്നു. സേയ്ക്കു മുൻപ് എസ്എസ്എൽസി വിജയശതമാനം 98.57% ആയിരുന്നു. തോറ്റ 4731 പേരിൽ സേ പരീക്ഷ എഴുതിയ 2819 പേർ ജയിച്ചു (59.59%). ഇതു കൂടി ചേർത്തതോടെയാണ് ആകെ വിജയശതമാനം 99.23 ആയത്.

ഉത്തരക്കടലാസ് പുനർമൂല്യനിർണയ ഫലം തിങ്കളാഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്നു പരീക്ഷാഭവൻ സെക്രട്ടറി എം. സുകുമാരൻ അറിയിച്ചു. ടാബുലേഷൻ പരീക്ഷാ ഭവനിൽ നടക്കുകയാണ്. സ്കൂളുകളിലെ അധ്യയന നിലവാരം ഉയർത്താൻ ക്ലാസ് പരിശോധനയ്ക്ക് ഉൾപ്പെടെ തീരുമാനിച്ച സാഹചര്യത്തിൽ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാരുടെ യോഗം 16നു പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിക്കുന്ന ജോൺസ് വി. ജോൺ വിളിച്ചുചേർത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News