Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 9:54 am

Menu

Published on June 27, 2014 at 11:26 am

പാഠ്യോപകരണങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തതിനാൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു

student-commits-suicide-over-inability-to-afford-notebookpencil

ഭുവനേശ്വര്‍: പാഠ്യോപകരണങ്ങള്‍ വാങ്ങാൻ പണമില്ലാത്തതിനാൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു.ഒഡീഷയിലെ ഗഞ്ജം ജില്ലയിലെ അസ്‌ക നിവാസിയായ ജയന്തി(14) യാണ് ആത്മഹത്യ ചെയ്തത്.ജൂണ്‍ 23ന് പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങിയപ്പോൾ പെന്‍സിലും പുസ്തകവും ഉള്‍പ്പടെയുള്ള പാഠ്യോപകരണങ്ങള്‍ വാങ്ങിത്തരാന്‍ വിദ്യാർഥി വീട്ടുകാരോട് ആവശ്യപ്പെട്ടപ്പോൾ അവ വാങ്ങാനുള്ള പണം ഇപ്പോൾ ഇല്ലാത്തതിനാൽ കുറച്ച് ദിവസം കഴിഞ്ഞ് വാങ്ങിത്തരാമെന്ന് വീട്ടുകാർ പറഞ്ഞു.എന്നാൽ കുറേ ദിവസം കാത്തിരിക്കാൻ കഴിയാതിരുന്ന കുട്ടി വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.പൊള്ളലേറ്റ ജയന്തിയെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.ജയന്തിയുടെ ശരീരത്തിൽ അൻപത് ശതമാനം ഭാഗവും പൊള്ളലേറ്റതായി ഡോക്ടർമാർ പറഞ്ഞു. കൂലിപ്പണിക്കാരനായ കുട്ടിയുടെ അച്ഛൻ സ്ട്രോക്ക് വന്ന് ശരീരം തളർന്ന് കിടപ്പിലാണ്.അമ്മ ഈശ്വരി വീട്ടുപണിയെടുത്താണ് കുടുംബം പുലർത്തുന്നത്.ജയന്തിയെ കൂടാതെ ഇവർക്ക് മൂന്ന് മക്കൾ കൂടിയുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News