Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നുരഞ്ഞ് പൊന്തുന്ന മധുരമുള്ള സോഫ്റ്റ് ഡ്രിങ്ക്‌സുകള്‍ കഴിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും . എന്നാല്‍ സ്ഥിരമായി സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നവരിൽ എളുപ്പത്തിൽ വാർദ്ധക്യം ക്ഷണിച്ച് വരുത്തുമെന്ന് കണ്ടെത്തിയിരിക്കുകയാണ് കാലിഫോർണിയ യൂണിവേർസിറ്റിയിലെ ഒരു കൂട്ടം ഗവേഷകർ. സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നവരിൽ കോശങ്ങൾ പെട്ടന്ന് പ്രായം കൂടാനുള്ള സാധ്യത ഏറെയാണെന്നാണിവർ കണ്ടെത്തിയിരിക്കുന്നത്.ഉപഭോക്താക്കളെ പൊണ്ണത്തടിയന്മാരാക്കുന്നതിനപ്പുറം കോശങ്ങളുടെ നാശത്തിനും മധുരമുള്ള പാനീയങ്ങള്‍ വഴിതെളിക്കുമെന്ന് വിദഗ്ധര്‍ കണ്ടെത്തി.ഒരു ദിവസം രണ്ട് കാന്‍ കൊക്കകോള കുടിക്കുന്നവരുടെ കോശങ്ങളിലെ ഡി എന്‍ എ മാറ്റങ്ങള്‍ 4.6 വര്‍ഷം പഴക്കമുള്ളതാകും.മധുരമുള്ള പാനീയങ്ങള്‍ ജനങ്ങളുടെ വണ്ണം കൂട്ടുമെന്നും ടൈപ്പ് 2 ഡയബറ്റീസിന് വഴിതെളിക്കുമെന്നും നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ അത് നേരത്തെ വാര്‍ധക്യം കൊണ്ടുവരുമെന്ന് കണ്ടെത്തുന്നത് ഇതാദ്യമാണ്. പരീക്ഷണത്തിനായി തിരഞ്ഞെടുത്ത 1000 ഡി എൻ എ സാമ്പിളുകളിൽ നടത്തിയ പരിഷോധനയിലാണ് ഇത്തരമൊരു കണ്ടെത്തൽ ഇവർ നടത്തിയത്. ഡിഎൻ എ കോശങ്ങളിലെ ടെലിമിഴേയ്സിൻറെ മാറ്റമാണ് പഠനസംഘം നിരീക്ഷിച്ചത് . ഈ ടെലിമിഴേയ്സിൻറെ നീളം കുറയുന്നതായാണ് പരീക്ഷണത്തിൽ കണ്ടെത്തിയത്. ഡിഎൻ എ ഉൾപ്പെട്ട ക്രോമസോമുകളുടെ അഗ്രഭാഗത്തായാണ് ടെലിമിഴേയ്സ് ഉള്ളത്. നിർണ്ണായക ജനിതക കോഡുകളുടെ അനാവശ്യ നഷ്ടത്തെ തടയുക എന്നതാണ് ഇവയുടെ പ്രധാന ജോലി. കോശങ്ങൾ വിഘടിക്കുന്നതിനനുസരിച്ച് ടെലിമിഴേയ്സിൻറെ നീളം കുറഞ്ഞുവരുന്നു. ഈ ടെലിമിഴേയ്സിൻറെ നീളം തിട്ടപ്പെടുത്തുന്നത് കോശങ്ങളിലെ പ്രായമാകൽ പ്രക്രിയ നിർണ്ണയിക്കാൻ സഹായകമാകുന്നു. ദിവസം രണ്ടില്‍ കൂടുതല്‍ സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നവരിൽ ടെലിമിഴേയ്സിൻറെഅളവ് കുറയുന്നത് മൂലം 4.6 വർഷം വരെ പ്രായകൂടുതൽ ഉണ്ടാകും. അതുപോലെ ചെറിയ തോതിൽ ദിവസവും സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നവരിൽ 1.9 വർഷം വരെയും പ്രായം കൂടുതൽ ഉണ്ടാകുന്നതായും ഇവർ പറയുന്നു. പുകവലിക്കുന്നതിന് സമാനമായ അവസ്ഥയാണിതെന്ന് ഗവേഷകർ വിലയിരുന്നു. മാത്രമല്ല ഈ അവസ്ഥ മുതിർന്നവരെ പോലെതന്നെ കുട്ടികളെയും ഇത് ഒരുപോലെ ബാധിക്കുംഅമേരിക്കൻ ജേർണൽ ഓഫ് പബ്ലിക്ക് ഹെൽത്ത് എന്ന പുസ്തകത്തിലാണ് ഈ പുതിയ കണ്ടെത്തലുകൾ ഉള്ളത്.
–
–
Leave a Reply