Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 2:27 pm

Menu

Published on October 25, 2013 at 10:29 am

മാതാപിതാക്കൾ ഫേസ്ബുക്ക്‌ വിലക്കേർപ്പെടുത്തി ;പതിനേഴുകാരി ജീവനൊടുക്കി

suicide-for-facebook

മുംബൈ: ഫേസ്ബുക്ക്‌ ഇല്ലാതെ ജീവിക്കാനാവില്ലെന്ന് ആത്മഹത്യാക്കുറിപ്പെഴുതി പതിനേഴുകാരി ജീവനൊടുക്കി. മാതാപിതാക്കൾ ഫേസ്ബുക്ക്‌ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ഐശ്വര്യ എസ് ദഹിവാൾ ആണ് ബുധനാഴ്ച്ച രാത്രി ജീവനൊടുക്കിയത്. കുറച്ചു നാളായി മൊബൈലിലും ഫേസ്ബുക്കിലും ദിവസം മൊത്തം കളയുകയായിരുന്നു ഐശ്വര്യ .ഇതിനെ ചൊല്ലി മാതാപിതാക്കളുമായി മണിക്കൂറുകൾ നീണ്ട വഴക്കുണ്ടായിരുന്നു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിൽ നിന്നും വിട്ടു നിൽക്കാനും മാതാപിതാക്കൾ ആവശ്യപ്പെട്ടു. അതിൽ മനംനൊന്താണ് ഐശ്വര്യ മുറിയിൽ ചെന്ന് കത്തെഴുതി വെച്ച ശേഷം തൂങ്ങി മരിച്ചത്. ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നതിൽ നിന്നും വീട്ടുകാർ പതിവായി വിലക്കാറുണ്ടെന്നും, ഫേസ്ബുക്ക്‌ ഇല്ലാതെ തനിക്കു ജീവിക്കാൻ കഴിയില്ലെന്നും ആയിരുന്നു ആത്മഹത്യാ കുറിപ്പ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33