Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 11:17 am

Menu

Published on January 6, 2016 at 10:16 am

ഈ ഭക്ഷണങ്ങള്‍ കഴിച്ച് താരന്‍ അകറ്റാം…!!!

super-foods-that-will-help-you-get-rid-of-dandruff-naturally

മനോഹരമായ മുടി എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാല്‍ മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരന്‍. അത്തരക്കാര്‍ക്ക് താരന്‍ അകറ്റാന്‍ സഹായിക്കുന്ന ചില ഭക്ഷണ സാധനങ്ങളെ പരിചയപ്പെടുത്താം.

ഇഞ്ചി
ദഹനപ്രശ്‌നം കൊണ്ടാണ് ചിലര്‍ക്ക് താരന്‍ വരുന്നത്. അത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട് ഇഞ്ചി താരന്‍ അകറ്റുന്നു. ഇതിനു പുറമേ ഇഞ്ചിയില്‍ ബാക്ടീരിയയ്ക്കും ഫംഗസിനും എതിരെ പൊരുതുന്ന ഘടകങ്ങളുണ്ട്. അവയും താരനകറ്റാന്‍ സഹായിക്കും.

വെള്ളക്കടല
കറിയും സാലഡും തയ്യാറാക്കാന്‍ മാത്രമല്ല താരന്‍ കളയാനും വെള്ളക്കടല ഉപയോഗിക്കാം. വിറ്റാമിന്‍ ബി6ഉം സിങ്കും ധാരാളം അടങ്ങിയിട്ടുള്ളവയാണ് ഇത്. ഇത് താരനെ ഇല്ലാതാക്കും.
വെളളക്കടല കഴിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ പുരട്ടിയാല്‍ മതി.

വെളുത്തുള്ളി
വെളുത്തുളളിയില്‍ അടങ്ങിയിട്ടുള്ള ആലിസിന്‍ താരനെ അകറ്റാന്‍ സഹായിക്കും. ഭക്ഷണമായോ അല്ലെങ്കില്‍ തലയോട്ടിയില്‍ പുരട്ടിയോ വെളുത്തുള്ളി ഉപയോഗിക്കാം.

ഗോതമ്പ്
സിങ്ക്, വിറ്റമിന്‍ ബി6 എന്നിവ കൂടുതൽ അടങ്ങിയിട്ടുള്ള ഗോതമ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.

സൂര്യകാന്തി വിത്തുകള്‍
സൂര്യകാന്തി വിത്തുകള്‍ നിങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് താരനെ അകറ്റാന്‍ സഹായിക്കും. വിറ്റാമിന്‍ ബി6ഉം സിങ്കും ധാരാളം അടങ്ങിട്ടുള്ള ഇവ തലയോട്ടിയിലെ സെബം ഉല്പാദനം നിയന്ത്രിക്കുന്നു.

ആപ്പിള്‍
ആപ്പിള്‍ നേരിട്ടു കഴിക്കുന്നതും ജ്യൂസ് രൂപത്തില്‍ തലയോട്ടിയില്‍ പുരട്ടുന്നതും താരന്‍ ഇല്ലാതാക്കും.

വാഴപ്പഴം
വിറ്റാമിന്‍ ബി6, എ, സി എന്നിവയും ധാതുക്കളും സിങ്കും, ഇരുമ്പും, പോട്ടാസ്യവും വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ ഇവയില്‍ ധാരാളം അമിനോ ആസിഡുകളും ആന്റിയോക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

Loading...

Leave a Reply

Your email address will not be published.

More News