Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 11:00 am

Menu

Published on September 10, 2015 at 12:17 pm

പരാതിക്കാരിയുടെ കാലില്‍ വീണ് മാപ്പ് പറഞ്ഞാല്‍ ശിക്ഷാകാലാവധി ഒരു വര്‍ഷമായി കുറയ്ക്കാമെന്ന് സുപ്രീംകോടതി

supreme-court-curious-case-verdict

ദില്ലി:പരാതിക്കാരിയുടെ കാലില്‍ വീണ് ക്ഷമ പറഞ്ഞാല്‍ ശിക്ഷാകാലാവധി 5 വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറയ്ക്കാമെന്ന് സുപ്രീം കോടതി.വിവാഹാഭ്യാര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ കിടപ്പുമുറിയില്‍ കടന്ന് വിവാഹാഭ്യാര്‍ത്ഥന നടത്തിയ യുവാവിനാണ് സുപ്രിം കോടതിയുടെ നിര്‍ദേശം.സെക്കരന്താബാദ് ഭാഗ്യലക്ഷ്മി നഗര്‍ സ്വദേശിയായ യുവാവിനാണ് കോടതിയുടെ നിര്‍ദേശം ലഭിച്ചത്.
2005 ജനുവരിയില്‍ സെക്കന്തരാബാദിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷന്‍ ക്ലാസിലും സ്‌കൂളിലുമൊക്കെ നിരന്തരം ശല്യമായ യുവാവ് പ്രണയാഭ്യാര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ മുറിയിലെത്തി. യുവതിയുടെ കൈ പിടിച്ച് വിവാഹാഭ്യാര്‍ത്ഥന നടത്തി.കുതറി മാറാനുള്ള ശ്രമത്തിനിടെ പെണ്‍കുട്ടിയ്ക്ക് പരിക്കേറ്റു. തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയിന്‍ മേല്‍ പ്രാദേശിക കോടതി പ്രതിയ്ക്ക് 5 വര്‍ഷം തടവും ആയിരം രൂപ പിഴയും വിധിച്ചു.
എന്നാല്‍ ഹൈക്കോടതി ഇത് 3 വര്‍ഷമാക്കി ചുരുക്കി.ഈ വിധിക്കെതിരെ യുവാവ് സുപ്രീം കോടതിയില്‍ വീണ്ടും അപ്പീല്‍ നല്‍കി.2000 രൂപ കെട്ടി വച്ചതിനെ തുടര്‍ന്ന് യുവാവിന് സുപ്രിം കോടതി ജാമ്യവും അനുവദിച്ചു. തുടര്‍ന്ന് ഇന്നലെ വീണ്ടും കേസ് പരിഗണിച്ച കോടതി ശിക്ഷ ഒഴിവാക്കാന്‍ പെണ്‍കുട്ടിയുടെ കാലില്‍ പിടിച്ച് ക്ഷമ ചോദിക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.
പെണ്‍കുട്ടി ഒത്ത് തീര്‍പ്പിന് തയ്യാറായാല്‍ ശിക്ഷ ഒരു വര്‍ഷമാക്കി കുറയ്ക്കാമെന്നും കോടതി അറിയിച്ചു.ടിഎസ് താക്കൂര്‍, വി ഗോപാല ഗൗഡ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.ഒത്തുതീര്‍പ്പിനായി ഒക്ടോബര്‍ ആറ് വരെ കോടതി സമയം നല്‍കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News