Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി: ദേശീയ തലത്തില്‍ എകീകൃത മെഡിക്കല്‍ – ഡെന്റല്‍ പ്രവേശന പരീക്ഷ നടത്താനുളള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാപനം സുപ്രീം കോടതി റദാക്കി. പകരം പഴയ സംവിധാനം തുടരണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇക്കൊല്ലത്തേക്ക് മെഡിക്കല്‍-ഡെന്റല്‍ കൗണ്‍സിലുകളും സ്വകാര്യകോളേജുകളും ഏകീകൃത പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രവേശനത്തെ വിധി ബാധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. മെഡിക്കല്‍ ഡന്റല്‍ പ്രവേശന പരീക്ഷകളില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദേശീയ തലത്തല്‍ എകീകൃത പ്രവേശന പരീക്ഷ നടത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തീരുമാനിച്ചത്. എന്നാല്‍മെഡിക്കല്‍ കൗണ്‍സില്‍സ് ആക്ട് പ്രകാരം പ്രവേശന പരീക്ഷ നടത്താന്‍ കഴിയില്ല, പ്രവേശന പരീക്ഷയ്ക്കുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ മാത്രമേ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് കഴിയുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
Leave a Reply