Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.തീർത്തും സ്വകാര്യപരമായി ആരെങ്കിലും ഇത്തരം സൈറ്റുകള്‍ കാണുന്നത് തടയാനാവില്ല. പൗരന് പ്രവൃത്തി സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ 21-ാം വകുപ്പിന്‍റെ ലംഘനമാകും അതെന്നും ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു വ്യക്തമാക്കി. എന്നാല്‍ പ്രശ്നം ഗുരുതമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇക്കാര്യത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇവയുടെ സെര്‍വറുകള്‍ രാജ്യത്തിനു പുറത്തായതിനാല്‍ സൈറ്റുകള്‍ നിയന്ത്രിക്കുകയെന്നത് ദുഷ്കരമാണെന്നും കേന്ദ്രം വ്യക്തമാക്കി.
അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ കമലേഷ് വഷ്വാനിയാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ കോടതി നിരോധന ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. നാലു കോടിയോളം അശ്ലീല സൈറ്റുകളും ഇരുപതു കോടിയോളം അശ്ലീല വീഡിയോകളും ഇന്ത്യയില്‍ ലഭ്യമാണെന്നു പരാതിക്കാരന്‍ അറിയിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്ക് ഇത്തരം വീഡിയോകള്‍ കാരണമാകുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
Leave a Reply