Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 12:48 am

Menu

Published on October 21, 2014 at 11:48 am

1200 പേർക്ക് വീട്, 525 പേര്‍ക്ക് വജ്രാഭരണങ്ങള്‍, 491 പേര്‍ക്ക് പുതിയ കാറുകൾ… ജീവനക്കാരെ ഞെട്ടിച്ചുകൊണ്ട് വജ്ര വ്യാപാരിയുടെ ദീപാവലി ബോണസ്

surat-diamond-merchants-massive-diwali-bonus-for-employees-houses-cars-and-jewellery

സൂറത്ത് : ഗുജറാത്തിലെ വജ്രവ്യാപാരി ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി നല്‍കിയത്കാറും വീടും വജ്രാഭ്രണങ്ങളും.ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് വ്യത്യസ്തമായ ഈ ദീപാവലി ബോണസ് വാര്‍ത്ത പുറത്തുവരുന്നത്. വജ്രവ്യാപാര രംഗത്തെ രാജാവ് സൂറത്തിലെ പല്‍കി സവ്ജിഭായ് ധൊലാകിയയാണ് തൊഴിലാളികളുടെ അധ്വാനത്തിന് ഇത്രയും കനപ്പെട്ട ബോണസ് നല്‍കിയത്. 200 ജീവനക്കാർക്ക് വീടും, 525 പേർക്ക് ഡയമണ്ട് ആഭരണങ്ങളും, 491 പേർക്ക് പുതിയ കാറുമാണ് പൽക്കി ദീപാവലി ബോണസായി നൽകിയത്. 1200 പേർക്കാണ് ചെറുതും വലുതുമായി സമ്മാനങ്ങൾ നൽകിയത്. 50 കോടി രൂപയാണ് ബോൺസ് നൽകാനായി സവ്ജിഭായ് ചെലവഴിച്ചത്. ഗുജറാത്തിലെ പ്രമുഖ വ്യാപാരിയായ പൽക്കി ഋഷികേശ് എക്‌സ്‌പോർട്ടേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. തന്റെ സ്ഥാപനത്തിലെ തൊഴിലാളികള്‍ കഠിനാധ്വാനികളാണെന്നും ഇങ്ങനെയുള്ള കഠിനാധ്വാനികള്‍ക്കാണ് സമ്മാനം നല്‍കിയതെന്നുമാണ് ഉടമയുടെ പക്ഷം. ജീവനക്കാരെ മനസിലാക്കി, അവര്‍ക്ക് ആവശ്യമായതാണ് താന്‍ നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ഇത് ആദ്യമായാണ് ഒരു കമ്പനി തങ്ങളുടെ ജീവനക്കാര്‍ക്ക് ഇത്രയും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ബോണസ് നല്‍കുന്നത്. ലോകവിപണിയില്‍ ഗുജറാത്തില്‍ നിന്നുള്ള വജ്രങ്ങളും വജ്രാഭരണങ്ങളും ഏറെ പേരെടുത്തവയാണ്.

Surat diamond merchant's

 

Loading...

Leave a Reply

Your email address will not be published.

More News