Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:36 am

Menu

Published on December 26, 2013 at 3:36 pm

രോഗിയുടെ കരളില്‍ സ്വന്തം പേരെഴുതി വച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

surgeon-allegedly-branded-his-initials-on-patients-liver

ലണ്ടന്‍: ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ഡോക്ടര്‍ രോഗിയുടെ കരളില്‍ തന്റെ പേര് എഴുതിവച്ചു.  സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ സൈമണ്‍ ബ്രാഹ്മാളിനെ ആശുപത്രി അധികൃതര്‍ സസ്‌പെന്റ് ചെയ്തു. ഇംഗ്ലണ്ടിലെ ഡെയ്‌ലി മെയില്‍ പത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.ബെര്‍മിന്‍ഹാം ക്യൂന്‍ എലിസബത്ത് ആശുപത്രിയിലാണ് ശാസ്ത്രക്രിയ നടന്നത്. ഓപ്പറേഷന്‍ നടത്തിയ രോഗിയുടെ കരളില്‍ ഡോക്ടര്‍ എസ് ബി എന്ന് തന്റെ പേരിന്റെ ചുരുക്കം കുറിച്ചു. ഇതിനായി സൈമണ്‍ വിഷമില്ലാത്ത ആര്‍ഗോണ്‍ ഗ്യാസ് ഉപയോഗിച്ചതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.ആരോപണം ഉയര്‍ന്നതോടെ ആശുപത്രി നടത്തിപ്പ് നിയന്ത്രിക്കുന്ന എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ഡോക്ടറെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതേ സമയം അന്വേഷണം പൂര്‍ണമായതിന് ശേഷം മാത്രമെ നല്‍കേണ്ട ശിക്ഷാ നടപടികളില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂ. മെഡിക്കല്‍ കോഡ് ഓഫ് കോണ്‍ഡാക്റ്റിന് വിരുദ്ധമായി പെരുമാറിയതിനാണ് ഇപ്പോഴെടുത്ത നടപടി.

Loading...

Leave a Reply

Your email address will not be published.

More News